ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്വന്‍ഷന്‍

Breaking News Convention

ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്വന്‍ഷന്‍
പായിപ്പാട്: ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്വന്‍ഷന്‍ 2016 ഫെബ്രുവരി 11 വ്യാഴം മുതല്‍ 14 ഞായര്‍ വരെ പായിപ്പാട് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി ബോയ്സ് ഹോസ്റ്റല്‍ ഗ്രൌണ്ടില്‍ വച്ചു നടക്കും. സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് കണ്വന്‍ഷന്‍ ഉത്ഘാടനം ചെയ്യും.

 
ഡോ. അലക്സാണ്ടര്‍ ഫിലിപ്പ്, ഡോ. ജെയ്സണ്‍ തോമസ്, പാസ്റ്റര്‍ പി.സി. ചെറിയാന്‍ ‍, പാസ്റ്റര്‍ അജി ആന്റണി, പാസ്റ്റര്‍ മാത്യു ശാമുവേല്‍ ‍, പാസ്റ്റര്‍ പി.എസ്. ജോര്‍ജ്ജ്, പാസ്റ്റര്‍ വര്‍ഗ്ഗീസ് ഏബ്രഹാം, പാസ്റ്റര്‍ വി.സി. യോഹന്നാന്‍ , റവ. സി.ഡി. ഷാജി എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. യുവജന സമ്മേളനത്തില്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ് (ഭോപ്പാല്‍ ), സഹോദരിമാരുടെ സമ്മേളനത്തില്‍ സിസ്റ്റര്‍ ലില്ലിക്കുട്ടി ശമുവേല്‍ എന്നിവര്‍ പ്രസംഗിക്കുന്നതാണ്.

 
ബൈബിള്‍ ക്ലാസ്, പൊതുയോഗം, പാസ്റ്റേഴ്സ് കോണ്‍ഫറന്‍സ്, സണ്ടേസ്കൂള്‍ യുവജന വാര്‍ഷിക സമ്മേളനം, വിമന്‍സ് ഫെലോഷിപ്പ് വര്‍ഷിക സമ്മേളനം, സ്നാന ശുശ്രൂഷ മുതലായവയും കണ്വന്‍ഷനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നുണ്ട്. ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ചിലെ ശുശ്രൂഷകന്മാരുടെ ഗായകസംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

 
ഫെബ്രുവരി 14 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കര്‍ത്തൃ മേശയോടുകൂടിയ സംയുകത സഭായോഗത്തോടെ ജനറല്‍ കണ്വന്‍ഷന്‍ സമാപിക്കും. കണ്വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്കായി റവ. തോമസ് ഫിലിപ്പ് ജനറല്‍ കണ്വീനറായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.

Leave a Reply

Your email address will not be published.