നോമ്പുകാലത്ത് ഭക്ഷണം കഴിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു

Breaking News Global Middle East

നോമ്പുകാലത്ത് ഭക്ഷണം കഴിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു
കഡുന: നൈജീരിയായില്‍ മുസ്ലീങ്ങളുടെ റംസാന്‍ നോമ്പു കാലത്ത് ഭക്ഷണം കഴിച്ചു എന്ന കുറ്റം ചുമത്തി ഒരു കൂട്ടം മുസ്ലീങ്ങള്‍ ക്രിസ്ത്യന്‍ യുവാവിനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു.

 

കഡുന സംസ്ഥാനത്ത് കകുരി പ്രദേശത്ത് ഫ്രാന്‍സിസ് ഇമ്മാനുവേല്‍ (41) എന്ന യുവാവിനെയാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ജൂണ്‍ 7-ന് ഉച്ചയ്ക്ക് 2.30-ന് ബോകോകോ റോഡിനു സമീപമുള്ള തന്റെ തടി ഫര്‍ണിച്ചര്‍ നിര്‍മ്മാണ കടയില്‍ പതിവുപോലെയുള്ള ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സംഘം അക്രമികള്‍ വെട്ടുകത്തിയും നീണ്ട കഠാരയും വടികളുമായെത്തി ആക്രമിക്കുകയായിരുന്നു.

 

ഫ്രാന്‍സിസിനെ പിടിച്ചു പുറത്തുകൊണ്ടുവന്നു വെട്ടുകയും കുത്തുകയും ചെയ്തു. മാരകമായി പരിക്കേറ്റ ഇദ്ദേഹം മരണത്തില്‍നിന്നു അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

 

അക്രമികള്‍ ഉപേക്ഷിച്ചു പോയ ഫ്രാന്‍സിസിനെ സമീപ കടക്കാരും ബന്ധുക്കളും ചേര്‍ന്ന് ഉടന്‍തന്നെ കകുരി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ ഫ്രാന്‍സിസിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.