സൂമില്‍ ഇനി ഭാഷ പ്രശ്നമല്ല; പുതിയ എഐ സംവിധാനവുമായി സൂം.

സൂമില്‍ ഇനി ഭാഷ പ്രശ്നമല്ല; പുതിയ എഐ സംവിധാനവുമായി സൂം.

Breaking News Top News

സൂമില്‍ ഇനി ഭാഷ പ്രശ്നമല്ല; പുതിയ എഐ സംവിധാനവുമായി സൂം.

പ്രമുഖ ജനപ്രിയ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമായ സൂം പുതിയ എഐ ഫീച്ചറോടെ വികസിപ്പിച്ചു. സൂമില്‍ സംസാരിക്കാന്‍ ഇനി ഭാഷ ഒരു പ്രശ്നമാകില്ല.

മീറ്റിംഗുകളിലും മറ്റും പങ്കെടുക്കുന്നവര്‍ക്ക് ഇനി മുതല്‍ തങ്ങളുടെ മാതൃ ഭാഷയില്‍ സംസാരിക്കാം. ഇത് കേള്‍ക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷയില്‍ തല്‍സമയം വിവര്‍ത്തനം ചെയ്ത് കേള്‍ക്കാന്‍ സാധിക്കും എന്നതാണ് പ്രധാന സവിശേഷത.

വെറുമൊരു വീഡിയോ കോളിംഗ് ആപ്പില്‍നിന്നും പൂര്‍ണ്ണമായ ഒരു എഐ ഫസ്റ്റ് വര്‍ക്ക് പ്ളാറ്റ്ഫോമായി മാറാനാണ് സൂം ലക്ഷ്യമിടുന്നത്. പ്രധാനമായും നാലു പുത്തന്‍ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഒന്നാമതായി അവരവരുടെ മാതൃ ഭാഷകളില്‍ സംസാരിക്കാം. നിലവില്‍ 5 ഭാഷകളില്‍ ലഭ്യമായ ഈ സൌകര്യം ഉടന്‍തന്നെ കൂടുതല്‍ ഭാഷകളിലേക്ക് വ്യാപിപ്പിക്കും.

രണ്ടാമതായി വീഡിയോ കോളുകളില്‍ കൃത്രിമമായി നിര്‍മ്മിച്ച ശബ്ദമോ വീഡിയോയോ ഉപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

ഇതുമൂലം ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇനി സാദ്ധ്യമല്ല. മൂന്നാമതായി എഐ അവതാറുകള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോട്ടോ റിയലിസ്റ്റിക് അവതാറുകള്‍ സൃഷ്ടിക്കാനും അവ ഉപയോഗിച്ച് മീറ്റിംഗുകളില്‍ പങ്കെടുക്കാനും സാധിക്കും.

നാലാമതായി ഗൂഗിള്‍ ഡ്രൈവ്, സ്ളാക്ക് തുടങ്ങിയ മറ്റ് ആപ്പുകളുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സൂമിന്റെ എഐ അസിസ്റ്റന്റ് ഇനി ഡെസ്ക്ടോപ്പ് ആപ്പിലും ലഭ്യമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.