40-ഓളം തലയോട്ടികളും അസ്ഥികളും കണ്ടെത്തി, സാത്താന്‍ ആരാധനക്കാരുടേതാണെന്നു സൂചന

40-ഓളം തലയോട്ടികളും അസ്ഥികളും കണ്ടെത്തി സാത്താന്‍ ആരാധനക്കാരുടേതാണെന്നു സൂചന

Breaking News Global USA

40-ഓളം തലയോട്ടികളും അസ്ഥികളും കണ്ടെത്തി, സാത്താന്‍ ആരാധനക്കാരുടേതാണെന്നു സൂചന
മെക്സിക്കോസിറ്റി: മെക്സിക്കോസിറ്റിക്കു സമീപം മയക്കു മരുന്നു സങ്കേതത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മാല്‍പ്പതില്‍പ്പരം തലയോട്ടികളും അസ്ഥികളും കണ്ടെത്തി.

ഇത് സാത്താന്‍ ആരാധനക്കാരുടേതാണെന്നു സംശയമുള്ളതായി പോലീസ് പറഞ്ഞു. മയക്കു മരുന്നു വ്യാപാരികളുടെ സങ്കേതമായ ടെപിറ്റോയിലാണ് റെയ്ഡ് നടത്തിയത്.

കൂടാതെ ഗ്ളാസ് ഭരണിയില്‍ സൂക്ഷിച്ച നിലയില്‍ ഒരു ഭ്രൂണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തലയോട്ടികള്‍ കണ്ടെത്തിയത് ബലിപീഠത്തിനരുകില്‍ അടുക്കി സൂക്ഷിച്ച നിലയിലായിരുന്നു. ബലിപീഠത്തിനു പിന്നില്‍ തലയില്‍ കൊമ്പുകളുള്ള മുഖം മൂടി കൊണ്ടലങ്കരിച്ച ഒരു കുരിശും സ്ഥാപിച്ചിട്ടുണ്ട്.

ബലിപീഠത്തിനു വലത്തുവശത്തുള്ള ചുവരില്‍ നിറയെ ചിഹ്നങ്ങളാണ്. മുകളില്‍ കൈകളുള്ള പിരമിഡ്, കൊമ്പുകള്‍ക്കിടയില്‍ ഷഡ്ഭുജാകൃതിയില്‍ വരച്ചു ചേര്‍ത്ത് ആട്ടിന്‍തല, ആകാശ ഗോളങ്ങള്‍ ഇവയുള്‍പ്പെടെ നിരവധി നിഗൂഢതകള്‍ ഒളിപ്പിച്ച ചിഹ്നങ്ങളും ചിത്രങ്ങളും കാണാമായിരുന്നു.

വിവിധ തരത്തിലുള്ള കത്തികള്‍ ‍, 40 താടിയെല്ലുകള്‍ ‍, മുപ്പതിലധികം അസ്ഥികള്‍ എന്നിവയാണ് ഇവിടെനിന്നും ലഭിച്ചത്. ഗ്ളാസ് ഭരണിയിലേത് മനുഷ്യ ഭ്രൂണമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. ഈ പ്രദേശം നിയമവിരുദ്ധ പ്രവര്‍ത്തകരുടെ താവളമാണ്. സംഭവത്തില്‍ 31 പേര്‍ പിടിയിലായിട്ടുണ്ട്.