തായ്ലന്റില്‍ സുവിശേഷ കാറ്റ്; ഒറ്റ ശുശ്രൂഷയില്‍ 630 പേര്‍ സ്നാനമേറ്റു

തായ്ലന്റില്‍ സുവിശേഷ കാറ്റ് ഒറ്റ ശുശ്രൂഷയില്‍ 630 പേര്‍ സ്നാനമേറ്റു

Asia Breaking News Global

തായ്ലന്റില്‍ സുവിശേഷ കാറ്റ്; ഒറ്റ ശുശ്രൂഷയില്‍ 630 പേര്‍ സ്നാനമേറ്റു
ബാങ്കോക്ക്: ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ തായ്ലന്റില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടയില്‍ നൂറുകണക്കിന് ആളുകളാണ് രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത്.

തായ്ലന്റിലെ പ്രമുഖ സുവിശേഷ മിഷന്‍ സംഘടനയായ ഫ്രീ ഇന്‍ ജീസസ് ക്രൈസ്റ്റ് അസ്സോസിയേഷന്‍ സഭയുമായി ബന്ധമുള്ള റീച്ച് വില്ലേജ് സഭ ഒക്ടോബര്‍ 6-ന് നടത്തിയ സ്നാന ശുശ്രൂഷയില്‍ 630 പേര്‍ സ്നാനമേറ്റു.

കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് സഭ തായ് ആളുകള്‍ക്കിടയില്‍ നടത്തിയ ഉജ്ജ്വല സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ 13,432 പേര്‍ പുതുതായി രക്ഷിക്കപ്പെട്ടു ക്രിസ്തുവിങ്കലേക്കു കടന്നു വരികയും, 5,204 പേര്‍ ജലത്തില്‍ സ്നാനം ഏല്‍ക്കുകയും 516 ഹൌസ് ചര്‍ച്ചുകള്‍ രൂപം കൊള്ളുകയുമുണ്ടായതായി ഫ്രീ ഇന്‍ ജീസസ് ക്രൈസ്റ്റ് ചര്‍ച്ചുമായി അഫിലിയേഷനുള്ള റീച്ച് വില്ലേജ് സഭയുടെ അദ്ധ്യക്ഷന്‍ പാസ്റ്റര്‍ റോബര്‍ട്ട് ക്രാഫ്റ്റ് പറഞ്ഞു.

മിഷണറിമാര്‍ തായ്ലന്റിലെ ഗ്രാമങ്ങളില്‍ ആളുകളുടെ വീടുകളിലേക്കു കടന്നുചെന്ന് സുവിശേഷം പങ്കുവെയ്ക്കുകയും പ്രാര്‍ത്ഥനാ യോഗങ്ങള്‍ ക്രമീകരിച്ചുമാണ് ആത്മാക്കളെ നേടുന്നത്. രാജ്യത്തെ 94 ശതമാനം ആളുകളും ബുദ്ധമതക്കാരാണ്. 1.17 ശതമാനം മാത്രമാണ് വിവിധ ക്രൈസ്തവ സമൂഹം. ബുദ്ധമതക്കാരായ സന്യാസിമാരുടെ കടുത്ത എതിര്‍പ്പുകളെ അവഗണിച്ചാണ് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

3 thoughts on “തായ്ലന്റില്‍ സുവിശേഷ കാറ്റ് ഒറ്റ ശുശ്രൂഷയില്‍ 630 പേര്‍ സ്നാനമേറ്റു

  1. Pingback: chloroquine order

Comments are closed.