നൈജീരിയായില്‍ 14 ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയായില്‍ 14 ക്രൈസ്തവരെ കൊലപ്പെടുത്തി

Africa Breaking News

നൈജീരിയായില്‍ 14 ക്രൈസ്തവരെ കൊലപ്പെടുത്തി
ജോസ്: നൈജീരിയായില്‍ 1 മാസത്തിനിടയില്‍ 14 ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തുകയുണ്ടായി.

ബാര്‍ക്കിന്‍ ലേഡി കൌണ്ടില്‍ രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും കൊലപ്പെടുത്തി. സംഭവത്തിനു 4 ദിവസം മുമ്പ് വാറ്റില്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയിലെ 4 അംഗങ്ങളെയും കൊലപ്പെടുത്തി.

ഒക്ടോബര്‍ 5-ന് കഡുനയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാവിനെയും കൊലപ്പെടുത്തി. ഈ സംഭവങ്ങള്‍ ഉള്‍പ്പെടെ 14 പേര്‍ വിവിധ സ്ഥലവങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. വെടിവെച്ചും വെട്ടിയുമൊക്കെയാണ് ക്രൈസ്തവരെ കൊല്ലുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണങ്ങളെന്ന് പാസ്റ്റര്‍ ജോഷ്വ ബാരി പറഞ്ഞു.

1 thought on “നൈജീരിയായില്‍ 14 ക്രൈസ്തവരെ കൊലപ്പെടുത്തി

  1. Pingback: URL

Comments are closed.