സ്വകാര്യതയും സുരക്ഷാ ആശങ്കകളും: ജോലി സ്ഥലത്തെ മൈക്രോചിപ്പ് ഉപയോഗത്തിനെതിരെ കൂടുതല്‍ യു.എസ്. സംസ്ഥാനങ്ങള്‍

സ്വകാര്യതയും സുരക്ഷാ ആശങ്കകളും: ജോലി സ്ഥലത്തെ മൈക്രോചിപ്പ് ഉപയോഗത്തിനെതിരെ കൂടുതല്‍ യു.എസ്. സംസ്ഥാനങ്ങള്‍

Breaking News USA

സ്വകാര്യതയും സുരക്ഷാ ആശങ്കകളും: ജോലി സ്ഥലത്തെ മൈക്രോചിപ്പ് ഉപയോഗത്തിനെതിരെ കൂടുതല്‍ യു.എസ്. സംസ്ഥാനങ്ങള്‍

വാഷിംഗ്ടണ്‍: ബയോഹാക്കിംഗ് സാങ്കേതിക വിദ്യയിലെ കുതിപ്പ് സ്വകാര്യത, വ്യക്തി സ്വാതന്ത്ര്യം, മനുഷ്യന്റെ ഐഡന്റിറ്റിയുടെ ഭാവി എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതിനാല്‍, ജോലി സ്ഥലങ്ങളില്‍ മൈക്രോചിപ്പ് ഇംപ്ളാന്റുകളുടെ ഉപയോഗം നിയന്ത്രിക്കാനോ പൂര്‍ണ്ണമായും നിയന്ത്രിക്കാനോ കൂടുതല്‍ കൂടുതല്‍ യു.എസ്. സംസ്ഥാനങ്ങള്‍ മുന്നോട്ടു വരുന്നു.

മാര്‍ച്ചില്‍ വാഷിംഗ്ടണ്‍ ഗവര്‍ണര്‍ ബോബ് ഫെര്‍ഗസണ്‍ തൊഴിലുടമകള്‍ മൈക്രോചിപ്പ് ഇംപ്ളാന്റുകള്‍ സ്വീകരിക്കുവാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയോ നിര്‍ബന്ധിക്കുകയോ അഭ്യര്‍ത്ഥിക്കുകയോ ചെയ്യുന്നത് വിലക്കുന്ന നിയമ നിര്‍മ്മാണത്തില്‍ ഒപ്പുവച്ചു.

ജോലി സമയങ്ങളില്‍ മാത്രമല്ല അതിനുശേഷവും വ്യക്തികളെ ട്രാക്ക് ചെയ്യാന്‍ തൊഴിലുടമകളെ മൈക്രോചിപ്പുകള്‍ അനുവദിക്കുമെന്ന് ഈ നടപടി സ്പോണ്‍സര്‍ ചെയ്ത സ്റ്റേറ്റ് പ്രതിനിധി ബ്രിയാന തോമസ് മുന്നറിയിപ്പു നല്‍കി.

ഇത് വ്യക്തി സ്വതന്ത്ര്യത്തിലേക്കുള്ള ആഴത്തിലുള്ള കടന്നു കയറ്റമാണെന്ന് അവര്‍ വിശേഷിപ്പിച്ചു. സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കുറഞ്ഞത് 13 മറ്റ് സംസ്ഥാനങ്ങളില്‍ വാഷിംഗ്ടണും ഉള്‍പ്പെടുന്നു.

ഈ അടയാളം ലഭിക്കുമ്പോള്‍ സാമ്പത്തിക പങ്കാളിത്തം നിബന്ധനയുള്ളതായിത്തീരുന്ന ഒരു ഭാവി വ്യവസ്ഥയെക്കുറിച്ച് ബൈബിള്‍ വ്യക്തമാക്കുന്നു.

അടയാളമുള്ളവനല്ലാതെ ആരും വാങ്ങുവാനോ വില്‍ക്കുവാനോ പാടില്ല (വെളി. 13:17). ഇതുപോലുള്ള പുത്തന്‍ സാങ്കേതിക വിദ്യകളുടെ അവതരണം ചര്‍ച്ചയാകുമ്പോള്‍ ആത്യന്തികമായി നമ്മുടെ രക്ഷകനും ദൈവവുമായ യേശുക്രിസ്തുവിന്റെ രണ്ടാം വരവിലേക്കും അവന്റെ രാജ്യത്തിന്റെ സ്ഥാപനത്തിലേക്കും വിരല്‍ ചൂണ്ടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.