ക്രിസ്തുമതം ആഗോള തലത്തില്‍ നേരിയ വളര്‍ച്ച: ഇസ്ളാം മതം ഇരട്ടിയോളം

ക്രിസ്തുമതം ആഗോള തലത്തില്‍ നേരിയ വളര്‍ച്ച: ഇസ്ളാം മതം ഇരട്ടിയോളം

Breaking News Global Top News

ക്രിസ്തുമതം ആഗോള തലത്തില്‍ നേരിയ വളര്‍ച്ച: ഇസ്ളാം മതം ഇരട്ടിയോളം

ഗോള്‍ഡന്‍-കോണ്‍വെല്‍ തിയോളജിക്കല്‍ സെമിനാരിയുടെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റിയുടെ സ്റ്റാറ്റസ് ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റി 2026 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രിസ്തുമതം നേരിയ വളര്‍ച്ച നേടിയിട്ടുണ്ടെങ്കിലും പീഢനങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ലൈഫ് വേ റിസര്‍ച്ചിന്റെ ഒരു വിശകലനം കാണിക്കുന്നത് ക്രിസ്ത്യന്‍ ജനസംഖ്യ പ്രതിവര്‍ഷം 0.95 ശതമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മുസ്ളീങ്ങള്‍ പ്രതിവര്‍ഷം 1.52 ശതമാനം വര്‍ദ്ധിക്കുന്നു.

ആഗോള മുസ്ളീം ജനസംഖ്യ ഇപ്പോള്‍ 2 ബില്യണ്‍ കവിഞ്ഞു എന്നാണ്. 2075 ആകുമ്പോഴേക്കും 3.4 ബില്യണിലെത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഇത് വിടവ് ഗണ്യമായി കുറയ്ക്കുന്നു.

ലോകത്തെ പരമ്പരാഗതമായി ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായ ഇടിവ് സംഭവിക്കുന്നു. ഒരു കാലത്ത് ക്രിസ്ത്യാനികളുടെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന യൂറോപ്പില്‍ ഏകദേശം 553 ദശലക്ഷം ക്രിസ്ത്യാനികളും 0.41 ശതമാനം വാര്‍ഷിക കുറവും രേഖപ്പെടുത്തി.

വടക്കേ അമേരിക്കയിലെ ക്രിസ്ത്യന്‍ ജനസംഖ്യ നിലവില്‍ 275 ദശലക്ഷമായി കണക്കാക്കപ്പെടുന്നു. വാര്‍ഷിക 0.16 കുറവുണ്ട്. ക്രിസ്തുമതത്തിന്റെ ജന്മസ്ഥലമായ മിഡില്‍ ഈസ്റ്റില്‍ ക്രിസ്തുമതം ക്ഷയിച്ചുകൊണ്ടിരിക്കുന്നു.

1900ത്തില്‍ ഈ പ്രദേശത്തെ ജനസംഖ്യയുടെ 12.7 ശതമാനം ക്രിസ്ത്യാനികളായിരുന്നു.

ഇപ്പോള്‍ അത് 4.2 ശതമാനമായി. മിഷണറി പ്രവര്‍ത്തനത്തിലും ബൈബിള്‍ വിവര്‍ത്തനത്തിലും വലിയ പുരോഗതി ഉണ്ടായിട്ടും ലോക ജനസംഖ്യയുടെ നാലിലൊന്നിലധികം പേര്‍ക്കും ഇപ്പോള്‍ സുവിശേഷം ലഭ്യമല്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.