150 വര്‍ഷം വരെ ആയുസ്സ്: ആദ്യത്തെ ജീന്‍ തെറാപ്പി മരുന്നുമായി രഷ്യന്‍ ശാസ്ത്രജ്ഞര്‍
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ അതിയായ ആഗ്രഹ പ്രകാരം വാര്‍ദ്ധക്യം തടഞ്ഞുനിര്‍ത്താന്‍ സഹായിക്കുന്ന ആദ്യത്തെ ജീന്‍ തെറാപ്പി മരുന്ന് വികസിപ്പിച്ച് റഷ്യന്‍ ശാസ്ത്രജ്ഞര്‍.
ഈ മരുന്ന് പുടിന് ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ മരുന്നുപയോഗിച്ച് 150 വര്‍ഷം വരെ ജീവിക്കാനാവുമെന്നാണ് അവകാശ വാദം.
‘ആര്എജിഇ’ എന്ന റിസപ്റ്ററിനെ തടയുന്ന പ്രത്യേക ജീന്‍ തെറാപ്പി വികസിപ്പിച്ചതായി റഷ്യയുടെ ശാസ്ത്ര വിദ്യാഭ്യാസ മന്ത്രി ഡെനിസ് സെകിന്പകി അവകാശപ്പെട്ടു.
ജീന്‍ തെറാപ്പിയുടെ സഹായത്തോടെ മനുഷ്യ സെല്ലുകളുടെ ആയുസ്സ് അനന്തമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് ബയോളജി ഓഫ് ഏജിംഗ് ആന്‍ഡ് മെഡിസിന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.
ചിക്ത്സയുടെ പുരോഗതിയെക്കുറിച്ച് ഇതുവരെ യാതൊരു തെളിവുകളും പുറത്തുവിട്ടിട്ടില്ലെങ്കിലും പുടിന് ഈ ചികിത്സയ്ക്കു വിധേയനായിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
പുടിന് ഇപ്പോള്‍ 73 വയസ്സുണ്ട്. നവംബറില്‍ നടന്ന എഐ സമ്മേളനത്തില്‍ ആളുകള്‍ക്ക് 150 വയസുവരെ ജീവിക്കാന്‍ സമീപ ഭാവിയില്‍ കഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

