സംഗീത ശുശ്രൂഷ നടത്തിയതിന് രണ്ടു ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ജയില്‍ ശിക്ഷ

Breaking News Global Top News

സംഗീത ശുശ്രൂഷ നടത്തിയതിന് രണ്ടു ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ജയില്‍ ശിക്ഷ
ഷാന്‍ഡങ് : ചൈനയില്‍ ക്രൈസ്തവ സംഗീത ശുശ്രൂഷയ്ക്കുള്ള പരിശീലനം നടത്തിയ പാസ്റ്റര്‍മാര്‍ക്ക് കോടതി ജയില്‍ശിക്ഷ വിധിച്ചു.

 

ഷാന്‍ഡങ് പ്രവിശ്യയിലെ കാവോയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ രഹസ്യ സഭയില്‍ വച്ച് സംഗീത ശുശ്രൂഷയ്ക്കുള്ള പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ സുരക്ഷാ പോലീസ് റെയ്ഡ് നടത്തി അറസ്റ്റു ചെയ്യപ്പെട്ടവരില്‍ രണ്ടു പസ്റ്റര്‍മാര്‍ക്കണ് ജയില്‍ ശിക്ഷ വിധിച്ചത്. ടോട്ടല്‍ സ്കോപ് ചര്‍ച്ചിന്റെ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഷാവോ വെയ്ലിയാങ്, സഹ ശു/ശ്രൂഷകന്‍ പസ്റ്റര്‍ ചെങ് ഹോങ് പെങ് എന്നിവര്‍ക്കണ് യഥാക്രമം 4ഉം, 3ഉം വര്‍ഷം തടവിനു ശിക്ഷയ്ക്കു വിധിച്ചത്.

 

പസ്റ്റര്‍മരുടെ നേതൃത്വത്തില്‍ അന്ന് 22 ക്രൈസ്തവരെ ഹീസ് മുനിസിപ്പല്‍ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. ഇതില്‍ 4 കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. സഗീത ശുശ്രൂഷ നിയമ വിരുദ്ധമായ ആരാധനയായി കണക്കാക്കിയായിരുന്നു അറസ്റ്റ്. ബാക്കിയുള്ളവര്‍ക്ക് ഒരു മാസത്തിനു ശേഷം ജാമ്യം നല്‍കിയിരുന്നു.

 

ഈ കേസിന്റെ വിധി മെയ് 27ന് കാവോ കോടതിയാണ് പ്രഖ്യാപിച്ചത്. കേസിന്റെ വിധി കേള്‍ക്കാനായി പസ്റ്റര്‍മാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 200 ഓളം ക്രൈസ്തവര്‍ കോടതി പരിസരത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published.