ഇറാനില്‍ ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷ
ടെഹ്റാന്‍: ഇറാനില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു യുവതിക്ക് 2 വര്‍ഷ തടവിനു ശിക്ഷിച്ചു.
ടെഹ്റാനിലെ ലാലേസാതി (45) ക്കാണ് ജയില്‍ശിക്ഷ. ഫെബ്രുവരി 13-ന് എക്ബാത്താനിലുള്ള ലാലേയുടെ പിതാവിന്റെ വീട്ടില്‍ നിന്നുമാണ് ഇറാന്‍ സുരക്ഷാ പോലീസ് ലാലേയെ അറസ്റ്റു ചെയ്തത്.
തുടര്‍ന്നു കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ മൂന്നാഴ്ചയോളം ചോദ്യം ചെയ്തു. വീട്ടില്‍ വിശദമായ പരിശോധന നടത്തിയശേഷം രഹസ്യാന്വേഷണ ഏജന്‍സികള്‍ ലാലേയുടെ ഫോണും ലാപ്ടോപ്പും നിരവധി ക്രിസ്ത്യന്‍ പുസ്തകങ്ങളും പിടിച്ചെടുത്തു.
ലാലേ മലേഷ്യയില്‍വച്ച് സ്നാനപ്പെട്ടതിന്റെയും തന്റെ പ്രവര്‍ത്തനങ്ങളുടെയും മറ്റും ഫോട്ടോകളും വീഡിയോകളും ലാലേയുടെ കുറ്റകൃത്യത്തിന്റെ തെളിവായി അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
ഇതേത്തുടര്‍ന്ന് മാര്‍ച്ച് 16-ന് ലാലെ ടെഹ്റാന്‍ റെവല്യൂഷണറി കോടതിയുടെ 26-ാം ബ്രാഞ്ച് മുമ്പാകെ ഹാജരായി. കേസില്‍ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.
കൂടാതെ രാജ്യം വിടുന്നതിന് രണ്ടു വര്‍ഷത്തെ വിലക്ക് കൂടി ലാലേയുടെ മോചനത്തിനുശേഷം പ്രാബല്യത്തില്‍ വരും.
2017-ല്‍ ഇറാനിലേക്കു മടങ്ങുന്നതിനു മുമ്പ് ലാലേ കുറച്ചു കാലം മലേഷ്യയില്‍ താമസിച്ചിരുന്നു. ഇറാനില്‍ തിരിച്ചെത്തിയ ലാലേയെ ഇന്റലിജന്‍സ് ഏജന്‍സി പല തവണ ചോദ്യം ചെയ്തു.
ഇറാനിലെത്തിയശേഷം ലാലേ ഹൌസ് ചര്‍ച്ചുകളില്‍ പങ്കെടുക്കുകയും സ്നാന ശുശ്രൂഷയില്‍ പങ്കെടുത്ത വിവരങ്ങളും ഫോണില്‍നിന്നും കണ്ടെടുത്തു.
കോടതിയുടെ വിധി മാര്‍ച്ച് 25 വരെ ലാലേയുടെ അഭിഭാഷകനെ അറിയിച്ചിരുന്നില്ല. ഫാര്‍സി (പേര്‍ഷ്യന്‍) സംസാരിക്കുന്ന ക്രിസ്ത്യാനികള്‍ ഇസ്ളാമില്‍നിന്നും പരിവര്‍ത്തനം ചെയ്തവരാണ്.
അതിനാല്‍ ഇസ്ളാമിക നിയമമനുസരിച്ച് ഇസ്ളാം വിശ്വാസ ത്യാഗികളായി ശിക്ഷിക്കപ്പെടും. ഇതാണ് ഇറാനില്‍ പുതുതായി ക്രിസ്തുവിങ്കലേക്കു കടന്നുവരുന്നവര്‍ക്കുള്ള അവസ്ഥ. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.