അവസാന ആശ്രയമായ ആന്റിബയോട്ടിക്കിനെയും തോല്‍പ്പിക്കുന്ന ബാക്ടീരിയ: ഞെട്ടലോടെ ശാസ്ത്രജ്ഞര്‍

അവസാന ആശ്രയമായ ആന്റിബയോട്ടിക്കിനെയും തോല്‍പ്പിക്കുന്ന ബാക്ടീരിയ: ഞെട്ടലോടെ ശാസ്ത്രജ്ഞര്‍

Breaking News Health

അവസാന ആശ്രയമായ ആന്റിബയോട്ടിക്കിനെയും തോല്‍പ്പിക്കുന്ന ബാക്ടീരിയ: ഞെട്ടലോടെ ശാസ്ത്രജ്ഞര്‍

ജീവനു ഭീഷണിയുയര്‍ത്തുന്ന മാരകമായ അണുബാധകള്‍ക്കു കാരണമായ സൂപ്പര്‍ ബഗ് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ അവസാനത്തെ ആശ്രയമായ ആന്റിബയോട്ടിക്കുകളെയും അതിജീവിക്കാനുള്ള ശേഷിയിലേക്കെത്തിയത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ശാസ്ത്രലോകം.

ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാമ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലിനു പിന്നില്‍.

രോഗങ്ങളില്‍ മറ്റു മരുന്നുകളൊന്നും ഫലിക്കാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന കൊളിസ്റ്റിന്‍ എന്ന അതീവ ശേഷിയുള്ള ആന്റിബയോട്ടിക് ആണ് ഈ സൂപ്പര്‍ ബഗിനു (ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മാരക ബാക്ടീരിയകള്‍) മുന്നില്‍ പരാജയപ്പെട്ടത്.

ആശുപത്രികളിലെ രോഗികളില്‍ പ്രത്യേകിച്ച് പ്രതിരോധശേഷി കുറഞ്ഞവരില്‍ ഗുരുതരമായ ശ്വാസകോശ അണുബാധകള്‍ ഉണ്ടാക്കുന്ന സ്യൂഡോ മോണസ് എന്ന ബാക്ടീരിയയെയാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷക സംഘം പഠന വിധേയമാക്കിയത്.

ഈ ബാക്ടീരിയായെ കോളിസ്റ്റിന്‍ എന്ന ആന്റീബയോട്ടിക്കിനു വിധേയമാക്കി നിരീക്ഷിക്കുകയായിരുന്നു. അന്താരാഷ്ട്ര ശാസ്ത്ര മാസികയിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്.

പ്രധാനപ്പെട്ട മരുന്നുകളോടു പ്രതിരോധിക്കുന്ന അണുബാധകള്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ അവസാന ആസ്രയമായി ഉപയോഗിക്കുന്ന മരുന്നാണ് കൊളിസ്റ്റിന്‍.

ചിലപ്പോള്‍ ഈ മരുന്ന് ഉപയോഗിക്കുമ്പോള്‍ പാര്‍ശ്വഫലം സംഭവിക്കാറുണ്ട്. ബാക്ടീരിയാകളില്‍ കൊളിസ്റ്റിനെതിരെയുള്ള പ്രതിരോധത്തിനു കാരണമാകുന്ന പിആര്‍ബി എന്നൊരു ജീനുണ്ട്.

ഈ ജീന്‍ അസാധാരണമായ വിധം ഉയര്‍ന്ന നിരക്കില്‍ ജനിതക മാറ്റം പ്രാപിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. എങ്കിലും ആശങ്കകള്‍ക്കിടയില്‍ പ്രതീക്ഷ നല്‍കുന്ന ഒരു കണ്ടെത്തല്‍ കൂടിയുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

കൊളിസ്റ്റിന്‍ എന്ന ആന്റി ബയോട്ടിക്കിന്റെ സാന്നിദ്ധ്യം ഇല്ലാതാകുന്ന സമയത്ത് ബാക്ടീരിയകള്‍ക്ക് പ്രതിരോധശേഷി ആര്‍ജ്ജിക്കാന്‍ കഴിയുന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.