ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ രണ്ടു മുദ്രകള്‍ കണ്ടെടുത്തു

Breaking News Middle East

ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ രണ്ടു മുദ്രകള്‍ കണ്ടെടുത്തു
യെരുശലേം: ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന രണ്ടു മുദ്രകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

 

2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്ത്രീയുടെയും പുരുഷന്റെയും പേരുകള്‍ എബ്രായഭാഷയില്‍ കൊത്തിവെച്ചിട്ടുള്ള രണ്ടു മുദ്രകളാണ് ഇസ്രായേല്‍ ആന്‍റിക്വിറ്റീസ് അതോറിട്ടിയുടെ ശാസ്ത്രജ്ഞര്‍ ഉല്‍ഖനനത്തിനിടയില്‍ കണ്ടെടുത്തതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യെരുശലേമിലെ പുരാതന നഗരമായ ദാവീദിന്റെ പട്ടണത്തിലെ ഗിവാറ്റി പാര്‍ക്കിലെ ഒരു പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മണ്ണിനടിയില്‍ പരിശോധിക്കുന്നതിനിടയില്‍ ഒരു സ്ത്രീയുടെ പേര് വിലയേറിയ ഒരു കല്ലില്‍ മനോഹരമായി കൊത്തിവെച്ചിരിക്കുന്ന മുദ്രയാണ് കണ്ടെത്തിയത്.

 

ഈ മുദ്രയില്‍ ‘എലിഹാന ബാറ്റ് ഗയേല്‍ ‍’ എന്ന എബ്രായ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നാമം പഴയ യെഹൂദ സ്ത്രീയുടേതാണ്. ഇവര്‍ സമൂഹത്തിലെ ഏതെങ്കിലും ഉന്നത വ്യക്തിത്വം ഉള്ള സ്ത്രീയായിരിക്കാമെന്നും, ബിസിനസ്സിനും മറ്റേതെങ്കിലും സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും വേണ്ടി ഇവര്‍ ഉപയോഗിച്ചിരുന്ന മുദ്രയായിരിക്കാമെന്നും, ഇത് ശലോമോന്റെ ദൈവാലയ കാലഘട്ടത്തില്‍ നിര്‍മ്മിച്ചതുമാണെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ പുരാവസ്തു ഗവേഷകരായ ഡോ. ഡൊറോണ്‍ ബെന്‍ അമി, യാന ടെക്ഖാനോവറ്റ്സ്, സലോമി കോഹന്‍ എന്നിവര്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. രണ്ടാമത്തെ മുദ്രയും ആദ്യത്തെ മുദ്ര കണ്ടെത്തിയ അതേ സ്ഥലത്തിനു സമീപം തന്നെയാണ് കാണപ്പെട്ടത്. ഈ മുദ്രയില്‍ ‘സാ അര്യാഹുബെന്‍ ഷാബെന്യാഹു’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

ഇത് പുരുഷന്റെ പേരാണ് രണ്ടു മുദ്രകളും വലിയ കല്‍ത്തൂണുകളില്‍ പതിച്ചിരുന്ന നിലയിലാണ് കണ്ടെത്തിയത്. അതിനാല്‍ അന്നത്തെ ഏതോ ഭരണ കായ്രാലയവുമായി ബന്ധപ്പെട്ടവരായിരിക്കാം രണ്ടു മുദ്രകളുടെയും ഉടമസ്ഥരെന്നും ഗവേഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published.