മതസ്വാതന്ത്ര്യം; ഇന്ത്യയെയും നൈജീരിയയെയും ഒഴിവാക്കിതിനെതിരെ യു.എസ്. കമ്മീഷന്‍

മതസ്വാതന്ത്ര്യം; ഇന്ത്യയെയും നൈജീരിയയെയും ഒഴിവാക്കിതിനെതിരെ യു.എസ്. കമ്മീഷന്‍

Breaking News Global India

മതസ്വാതന്ത്ര്യം; ഇന്ത്യയെയും നൈജീരിയയെയും ഒഴിവാക്കിതിനെതിരെ യു.എസ്. കമ്മീഷന്‍

മതസ്വാതന്ത്ര്യത്തിനു വെല്ലുവിളി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെയും നൈജിരിയയെയും ഒഴിവാക്കിയ അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി അമേരിക്കന്‍ മതകാര്യ കമ്മീഷന്‍ ‍.

ഇന്ത്യയെയോ, നൈജീരിയയെയോ മതസ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘകരായി അംഗീകരിക്കുന്നതില്‍ യു.എസ്. വിദേശകാര്യ മന്ത്രാലയത്തിനുണ്ടായ പരാജയത്തില്‍ ന്യായീകരണമില്ലെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സന്‍ നൂറി തുര്‍ക്കെല്‍ പറഞ്ഞു.

കമ്മീഷന്റെ ശുപാര്‍ശകള്‍ വിദേശകാര്യ സെക്രട്ടറി അംഗീകരിക്കാത്തതിലും ഇരു രാജ്യങ്ങളിലും മതസ്വാതന്ത്ര്യ ലംഘനങ്ങളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതും കടുത്ത നിരാശയുണ്ടാക്കുന്നതാണെന്ന് യു.എസ്. കമ്മീഷന്‍ വ്യക്തമാക്കി.

ഇന്ത്യയിലും നൈജീരിയയിലും നടക്കുന്ന ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് വിദേശകാര്യ വകുപ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യങ്ങളനുസരിച്ച് ചൈന, പാക്കിസെഥാന്‍ ‍, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങളെയാണ് മതസ്വാതന്ത്ര്യത്തിനു വെല്ലുവിളി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എസ്. ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മ്യാന്‍മര്‍ ‍, ചൈന, ക്യൂബ, എറിത്രിയ, ഇറാന്‍ ‍, നിക്കരാഗ്വ, ഉത്തരകൊറിയ, പാക്കിസ്ഥാന്‍ ‍, റഷ്യ, സൌദി തജിക്കിസ്ഥാന്‍ ‍, തുര്‍ക്ക്മെനിസ്ഥാന്‍ എന്നിവയാണ് യു.എസ്. വിദേശകാര്യ വകുപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മറ്റ് രാജ്യങ്ങള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.