ദഹന പ്രശ്നം? പരിഹാരമുണ്ട്

ദഹന പ്രശ്നം? പരിഹാരമുണ്ട്

Breaking News Health

ദഹന പ്രശ്നം? പരിഹാരമുണ്ട്
ഇന്ന് എല്ലാവര്‍ക്കുമുള്ള ഒരു പൊതു പരാതിയാണ് ദഹന പ്രശ്നം.

ഇതൊരു രോഗമാണെന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും ഇത് നീണ്ടു നിന്നാല്‍ ചെന്നെത്തുന്നത് രോഗങ്ങളിലേക്കു തന്നെയാണ്.

വയറ്റിലെ പ്രധാന ഭാഗമാണ് ആമാശയം. ഇവിടേക്ക് അന്നനാളം വഴി ചെന്നെത്തുന്ന ഭക്ഷണം ചെറുകുടലും വന്‍കുടലും വഴിയാണ് ആമാശയത്തിലെത്തിച്ചേരുന്നത്.

ഇവിടെവച്ച് ദഹനരസം ചേര്‍ന്ന് ഭക്ഷണം ദഹിക്കുന്നു. ഇവയില്‍നിന്നുള്ള പോഷക ഘടകങ്ങള്‍ വേര്‍തിരിച്ചെടുത്ത് ശരീരത്തിന്റെ ഊര്‍ജ്ജത്തിന് നല്‍കുകയാണ് ചെയ്യപ്പെടുന്നത്.

ദഹിക്കാന്‍ ശേഷിയുള്ള ആമാശയങ്ങള്‍ ഉള്ളവരില്‍ സാധാരണ ദഹനക്കേട് ഉണ്ടാകുന്നില്ല. എന്നാല്‍ ചില വ്യക്തികളില്‍ ദഹനം പതുക്കയേ നടക്കു.

ഇത്തരക്കാര്‍ കഴിവതും ദഹിക്കാന്‍ എളുപ്പം സാദ്ധ്യതയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ചോറ്, പച്ചക്കറികള്‍ ‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയാണിവ.

ഇവ ആറു മണിക്കൂര്‍കൊണ്ട് ദഹിക്കും.

എന്നാല്‍ കട്ടിയായ മൈദകൊണ്ടുള്ള ഭക്ഷണം ദഹിക്കാന്‍ ഇതിന്റെ ഇരട്ടി സമയം എടുക്കും.

ശാരീരികമായി കഠിനാദ്ധ്വാനം ചെയ്യുന്നവരില്‍ എളുപ്പം ദഹിക്കുമെങ്കില്‍ ശരീരം അനങ്ങാതെ ജോലി ചെയ്യുന്നവരില്‍ ദഹനം എളിപ്പം നടക്കില്ല.

ചൂടുള്ള ഭക്ഷണം യഥാസമയം കഴിക്കുന്നത് ദഹനത്തിനു നല്ലതാണ്. ഫ്രിഡ്ജില്‍ വച്ചതും തണുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.

ഫ്രിഡ്ജില്‍ വച്ചശേഷം ചൂടാക്കി കഴിച്ചാലും ദഹനപ്രശ്നങ്ങളുണ്ടാകും.

കഴിവതും ഫ്രഷ് ആയ ഭക്ഷണം കഴിക്കുക. മാംസം, മല്‍സ്യം എന്നിവയില്‍ പോഷകങ്ങള്‍ കൂടുതലാണെങ്കിലും ദഹിക്കാന്‍ സമയം എടുക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.