ബൈബിളിലെ പുരാതന ആരോഗ്യ വിജ്ഞാനം പ്രതിപാദിക്കുന്ന പുസ്തകം വിശ്വാസികള്‍ക്കൊരു വഴികാട്ടിയാകുന്നു.
മനുഷ്യനു ജീവിതത്തില്‍ ആവശ്യമായ എല്ലാ കാര്യങ്ങളുടെയും ചോദ്യത്തിനു ഉത്തരം നല്കുന്ന ഏക പുസ്തകം വിശുദ്ധ ബൈബിളാണെന്ന് പറയുന്നു.
ആത്മീയ കാര്യത്തിലും ഭൌതീക കാര്യത്തിലും ആരോഗ്യപരമായ കാര്യങ്ങളിലും സമ്പൂര്‍ണ്ണ വിജ്ഞാന കോശം തന്നെയാണ് ബൈബിള്‍. ഇന്ന് മനഷ്യ വര്‍ഗ്ഗത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഒരു ഭീഷണി മാരകമായ രോഗങ്ങളാണ്.
ആരോഗ്യപരമായ ജീവിതം എങ്ങനെ നയിക്കാമെന്നതിനെക്കുറിച്ചും ബൈബിള്‍ നമുക്ക് ജ്ഞാനം നല്കുന്നു. രണ്ട് പ്രമുഖ ആരോഗ്യ വിദഗ്ദ്ധരായ യോര്ദ്ദാന് റൂസിനും, ഡോ, ജോഷ് ആക്സും ആരോഗ്യത്തിന്റെ പ്രാധാന്യം ബൈബിളിലൂടെ വിശദമായി വിശകലനം ചെയ്ത്
“the biblio diet, live long, master metabolism, reduce pain, fight depression, conquer cancer with healing secrets from the bible””
എന്ന പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. യോര്‍ദാനെ കാന്‍സറില്‍നിന്നും ക്രോണ്‍സ് രോഗത്തില്‍നിന്നും സുഖപ്പെടുത്താന്‍ ദൈവം സഹായിച്ചു. ഡോ. അക്സ് ഒരു മാധ്യമത്തോടു പറഞ്ഞു.
ഇത് എന്റെ കാന്‍സര്‍ ബാധിച്ച അമ്മയെ സുഖപ്പെടുത്താനായി സഹായിച്ചു. ദൈവജനം ആരോഗ്യവാന്മാരായിരിക്കാന് ഏക മാര്‍ഗ്ഗം ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള തത്വങ്ങള്‍ പാലിക്കുക എന്നതാണ്. അദ്ദേഹം പറഞ്ഞു.
ബൈബിളിലെ എല്ലാ പ്രമുഖരും മോശ മുതല്‍ ദാവീദ്-എസ്ഥേര്‍ – യേശു പിന്നീട് ശിഷ്യന്മാര് ആദിമ സഭ എല്ലാവരും ഉപവസിച്ചിരുന്നു. ഓട്ടോഫാഗി എന്നറിയപ്പെടുന്ന രോഗശാന്തി സംവിധാനം ഉപവാസം വര്‍ദ്ധിപ്പിച്ചുവെന്ന് നിലവിലെ ചില പഠനങ്ങള്‍ പറയുന്നു.
അതായത് നമ്മുടെ ശരീരത്തിന് ഇത് ഹൈപ്പര്‍ ഡീടോക്സിഫിക്കേഷന് മോഡിലേക്കു പോകാന്‍ കഴിയും. മൃത കോശങ്ങളെ വൃത്തിയാക്കുകയും പരാദങ്ങള്‍, ലൈം രോഗം, വൈറസുകള്‍ തുടങ്ങിയ അണുബാധകള്‍ നമ്മുടെ ശരീരത്തില്‍നിന്നും നീക്കം ചെയ്യുകയും ചെയ്യുന്നു.
ഇത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കാന്‍സറിനെതിരെ പോരാടാന്‍ സഹായിക്കുന്നു. ഡോ. ആക്സ് വിശദീകരിച്ചു.
വിശ്വാസത്തില്‍ മുഴുകിയ കാഴ്ചപ്പാടുകളുള്ള രോഗികള്‍ക്കിടയില്‍ മനസ്സും ശരീരവും തമ്മിലുള്ള മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങളും ശാസ്ത്രീയ പഠനങ്ങളും വെളിപ്പെടുത്തുന്നതിനു സഹായിക്കുന്നു.
ഈ മാനസീകാവസ്ഥയെ മരുന്നായി കാണാവുന്നതാണ്. കൂടാതെ ബൈബിള്‍ പ്രസ്താവ്യങ്ങള്‍ ഒരു മനുഷ്യന് തന്റെ ഹൃദയത്തില്‍ ചിന്തിക്കുന്നതുപോലെയാണ് അവന് അങ്ങനെയാകുന്നത്.
ഹൃദയം നിറഞ്ഞു വകിയുന്നത് വായ് പ്രസ്താവിക്കുന്നു. മരണവും ജീവനും നാവിന്റെ അധികാരത്തിലാണ്. അതുപോലെ ദഹനത്തിനു അനുകൂലമായ ഭക്ഷണ രീതിയും ബൈബിള്‍ നിഷ്ക്കര്‍ഷിക്കുന്നു.
നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെയും 70 ശതമാനവും നമ്മുടെ ഇടപെടലിലാണ്. നമ്മുടെ കുടലും തലച്ചോറും, വിഷാദം, ഉല്‍ക്കണ്ഠ, അല്‍ഷിമേഴ്സ് തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങളില്‍ പറയുന്നു.
നമ്മുടെ സെറോടോണിന്റെയും 90 ശതമാനം കുടലിലാണ് സൃഷ്ടിക്കപ്പട്ടിരിക്കുന്നത്. പുളിപ്പിച്ച അപ്പം, പുളിപ്പിച്ച പച്ചക്കറികള്‍ എന്നിവ പുരാതന ശീതീകരണമായരുന്നു.
അന്ന് തണുപ്പിക്കാതിരിക്കുക എന്നതല്ല മറിച്ച് അഴുകല്‍ പ്രക്രീയയില്‍ സൃഷ്ടിക്കപ്പെട്ട നല്ല സൂഷ്മാണുക്കളും പ്രോ ബയോട്ടിക്സും കാരണം അത് കൂടുതല്‍ നേരം ഫ്രഷ് ആയി തുടരാന്‍ അനുവദിക്കുക എന്നതായിരുന്നു.
ഇലകള്‍ ജനങ്ങളുടെ രോഗശാന്തിക്കുള്ളതാണെന്ന് വെളിപ്പാട് പുസ്തകത്തില്‍ പറയുന്നു. അത്തിപ്പഴത്തിന്റെ ഗുണങ്ങള്‍ നിരവധിയാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്.
രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും ഉതകുന്നു. പഴയ നിയമത്തിലെ നിയമങ്ങളുടെ എണ്ണത്തിന് തുല്യമായ വിത്തുകള്‍ ശരാശരി 613 എണ്ണം മാതള നാരങ്ങയിലും അടങ്ങിയിരിക്കുന്നു.
ഒലിവ് ഓയില്‍ ഇന്ന് മിക്ക ഡയറ്റീഷ്യന്മാരും ആരോഗ്യകരമായ കൊഴുപ്പായി വാഴ്ത്തിപ്പറയുന്നു. തേന്‍ നല്ലതാണ്. പക്ഷെ അത് അമിതമായി കഴിക്കുന്നത് തെറ്റാണെന്ന് ശലോമോന് പറയുന്നു.
ഇതിലൂടെ എന്ത് എങ്ങനെ കഴിക്കണം, ഒഴിവാക്കണം എന്ന് ബൈബിള്‍ നിര്‍ദ്ദേശിക്കുന്നു. യോര്‍ദാനും ആക്സും ബൈബിള്‍ അനുസരിച്ച് ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു ബിബ്ളിയോട്ടേറിയന് ആകാന്‍ ശുപാര്‍ശ ചെയ്യുന്നു.

