ലോകത്ത് ഏറ്റവും മലിനമായ നഗരങ്ങള്‍ കൂടുതലും ഇന്ത്യയില്‍

ലോകത്ത് ഏറ്റവും മലിനമായ നഗരങ്ങള്‍ കൂടുതലും ഇന്ത്യയില്‍

Breaking News India

ലോകത്ത് ഏറ്റവും മലിനമായ നഗരങ്ങള്‍ കൂടുതലും ഇന്ത്യയില്‍
ബേണ്‍ ‍: ലോകത്ത് ഏറ്റവും മലിനമായ നഗരങ്ങളില്‍ 22ഉം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ക്യു.

എയര്‍ എന്ന സംഘടന പുറത്തുവിട്ട ‘ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോര്‍ട്ട് 2020’ എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഇന്ത്യ അന്തരീക്ഷ മാലിന്യത്തില്‍ഏറ്റവും മുന്നിലാണുള്ളത്. ചൈനയിലെ സിന്‍ജിയാങ് ആണ് പട്ടികയില്‍ ഏറ്റവും മുന്നില്‍ ‍.

യു.പി. നഗരമായ ഗാസിയാബാദാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ പട്ടണങ്ങളായ ബുലങ്ശഹര്‍ ‍, ബിസ്റഖ് ജലാല്‍ പൂര്‍ ‍, നോയിഡ, ഗ്രേറ്റര്‍ നോയിഡ, കാണ്‍പൂര്‍ ‍, ലഖ്നൌ, ഭിവാരി എന്നിവയാണ് മറ്റു പ്രധാന നഗരങ്ങള്‍ ‍.

ഉത്തര്‍പ്രദേശില്‍ മാത്രം 10 പട്ടണങ്ങള്‍ ഇടം നേടിയിട്ടുണ്ട്. മീററ്റ്, ആഗ്ര, മുസാഫര്‍ നഗര്‍ ‍, ഫരീദാബാദ്, ജിന്‍ഡ്, ഹിസര്‍ ‍, ഫതഹാബാദ്, ബന്ദ്പുരി, ഗുരുഗ്രാം, യവുസ നഗര്‍, രോഹ്തക്, ധരുപെര തുടങ്ങിയവയാണ് പട്ടികയിലെ മറ്റുള്ളവ. ഡെല്‍ഹി പട്ടണം പത്താം സ്ഥാനത്താണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.