ക്രിസ്തുവിനുവേണ്ടി അടിയേറ്റു, കുത്തേറ്റു, ജയില്‍വാസം എന്നിട്ടും മുന്‍ മുസ്ളാം യുവതി ധീരതയോടെ പ്രസംഗിക്കുന്നു

ക്രിസ്തുവിനുവേണ്ടി അടിയേറ്റു, കുത്തേറ്റു, ജയില്‍വാസം എന്നിട്ടും മുന്‍ മുസ്ളാം യുവതി ധീരതയോടെ പ്രസംഗിക്കുന്നു

Asia Breaking News Top News

ക്രിസ്തുവിനുവേണ്ടി അടിയേറ്റു, കുത്തേറ്റു, ജയില്‍വാസം എന്നിട്ടും മുന്‍ മുസ്ളാം യുവതി ധീരതയോടെ പ്രസംഗിക്കുന്നു

ഹതൂണ്‍താഷ് ഒരു മുന്‍ മുസ്ളീം, ഇംഗ്ളണ്ടിലെ ഓരോ തെരുവിലും ഈ ധീര യുവതി ഇപ്പോള്‍ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം ശക്തമായി പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ഒരു ധീര യോദ്ധാവാണ്.

സുവിശേഷ പ്രഘോഷണത്തിന്റെ പേരില്‍ ഒട്ടനവധി ആക്രമണങ്ങളെ നേരിട്ട താഷ് എന്നും സുവിശേഷ വിരോധികള്‍ക്ക് പ്രത്യേകിച്ച് ഇസ്ളാമിക യഥാസ്ഥികര്‍ക്ക് എപ്പോഴും കണ്ണിലെ കരടു തന്നെയാണ്.

തുര്‍ക്കിയില്‍ ജനിച്ച താഷ് ഇസ്ളാം മതം കൂടുതല്‍ പരിശോധിക്കാനും പഠിക്കുവാനും തുടങ്ങി. ഇസ്ളാം മതത്തെയും അതിന്റെ പ്രവാചകന്റെ ജീവിതത്തെയും വിമര്‍ശനാത്മകമായി പരിശോധിച്ചാണ് അവരുടെ ഹൃദയത്തില്‍ പരിവര്‍ത്തനം ഉണ്ടായത്.

മുഹമ്മദിന്റെ ജീവിത ചരിത്രം വായിച്ചപ്പോള്‍ അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. അതിനാല്‍ നിങ്ങള്‍ സ്നേഹിക്കാനും ബഹുമാനിക്കാനും വളര്‍ന്ന മനുഷ്യന്‍ പെട്ടന്ന് അതു നല്ലതല്ല എന്നു ഞാന്‍ തീരുമാനിച്ചു.

എനിക്കു മുസ്ളീമാകാന്‍ കഴിയില്ല താഷ് തന്നെ സാക്ഷീകരിക്കുന്നു. അങ്ങനെ സത്യത്തിനായുള്ള അവളുടെ അന്വേഷണം ആത്യന്തികമായി അവളെ സുവിശേഷത്തിലേക്ക് നയിച്ചു. അവിടെ അവള്‍ക്ക് അറിയാവുന്നതില്‍നിന്ന് വ്യത്യസ്തമായ ഒരു ദൈവത്തെ അവള്‍ കണ്ടെത്തി.

താഷ് തന്റെ രാജ്യത്തു നിന്നാലുള്ള അപകടം മനസ്സിലാക്കി ഇംഗ്ളണ്ടിലേക്കു എത്തി രക്ഷിക്കപ്പെട്ടു യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു ഒരു ക്രിസ്ത്യാനിയായി തീര്‍ന്നു.

അവിടംകൊണ്ടു താന്‍ അടങ്ങിയില്ല. ഒരു സുവിശേഷകയായി യേശുക്രിസ്തുവിന്റെ സുവിശേഷം പരസ്യമായി ഘോഷിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് മുസ്ളീങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍.

മോസ്ക്കുകള്‍ക്ക് മുന്നില്‍നിന്നുകൊണ്ട് ലൌഡ് സ്പീക്കറുപയോഗിച്ച് പ്രസംഗിച്ചു. മുഹമ്മദ് ഒരു പ്രവാചകനല്ല, യേശുക്രിസ്തു ദൈവപുത്രനാണ്. ഇസ്ളാം മതത്തിലെ തെറ്റായ ആചാരങ്ങളും വിശ്വാസങ്ങളും സുവിശേഷത്തിലൂടെ പുറത്തുവിട്ടു. പ്രകോപിതരായ മുസ്ളീങ്ങള്‍ നിരവധി പ്രാവശ്യം ആക്രമിച്ചു.

അടിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. ഒരിക്കല്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത്ഭുതകരമായി മരണത്തില്‍നിന്നും രക്ഷപെട്ടു. വിദ്വേഷ പ്രസംഗം എന്ന പേരില്‍ കേസെടുത്തു ജയിലില്‍ അടച്ചു. തെറ്റായ അറസ്റ്റിന്റെ പേരില്‍ പോലീസ് താഷിന് ഒടുവില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു.

എന്നാല്‍ അവളെ കൊല്ലാന്‍ ശ്രമിച്ചവരെ ഇംഗ്ളണ്ട് പോലുള്ള യൂറോപ്യന്‍ രാജ്യത്തെ പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല.

പക്ഷെ ഇത്രയൊക്കെ പ്രതികൂലങ്ങളും ഭീഷണികളും നിലനില്‍ക്കെ താഷ് തന്റെ ദൌത്യം നിര്‍ത്തുന്നില്ല. അവര്‍ പ്രസംഗിക്കുന്നു. ധീരമായി, സുദൃഢമായി സുവിശേഷം പങ്കുവെയ്ക്കുന്നു.

ആളുകള്‍ എന്നെ നിരസിച്ചാലും ഇല്ലെങ്കിലും ഞാന്‍ കാര്യമാക്കുന്നില്ല. അവര്‍ക്ക് സുവിശേഷം കേള്‍ക്കേണ്ടതാണ് താഷ് തന്നെ പറയുന്നു.

തന്റെ ജീവന്‍ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും 42 കാരിയായ ഈ ധീര വനിത കര്‍ത്താവിനുവേണ്ടി ലജ്ജ കൂടാതെ, ഭയം കൂടാതെ തെരുവോരങ്ങളില്‍ പരസ്യമായി പ്രസംഗിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.