യിസ്രായേല്‍ സൈന്യം വെല്ലുവിളികള്‍ നേരിടുമ്പോള്‍ ക്രിസ്ത്യന്‍ സൈനികര്‍ പ്രത്യാശ നല്‍കുന്നു
യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ഐഡിഎഫ് ഒരു വര്‍ഷത്തിലേറെയായി പോര്‍ക്കളത്തിലാണ്. പ്രധാനമന്ത്രി മുതല്‍ താഴോട്ട് ഓരോ പൌരനും അവരുടേതായ ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നു.
പ്രത്യേകിച്ച് യുദ്ധക്കളത്തില്‍ യിസ്രായേല്‍ സൈനികര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവര്‍ക്ക് മാനസികവും ശാരീരികവുമായ സംരക്ഷണം ആവശ്യമാണ്.
സ്വന്തം ജീവനേക്കാള്‍ വലുത് മാതൃരാജ്യമാണെന്ന് ഉള്ള പൌരബോധം ഓരോ സൈനികരിലും ഉണ്ടെങ്കിലും പലരും വിവിധ മനക്ളേശങ്ങള്‍ക്ക് അടിമകളായിരിക്കുന്നു എന്നാണ് യാഥാര്‍ത്ഥ്യം.
ബെയ്റ്റ് ഹാലെല്‍ കോണ്‍ഗ്രിഗേഷനിലെ യൂത്ത് പാസ്റ്ററാണ് സാംസണ്‍ പോച്ചര്‍. അദ്ദേഹം യിസ്രായേല്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നു. ഐഡിഎഫിലെ ഒരു മിശിഹൈക ജൂതന്‍ എന്ന നിലയില്‍ പോച്ചര്‍ പറയുന്നു; ഞങ്ങള്‍ ഭീകരതയ്ക്കെതിരായ പോരാട്ടത്തിലാണ്.
അതോടൊപ്പം ഞങ്ങള്‍ ആത്മീക യുദ്ധത്തിലും പോരാടുകയാണ്. സംഘര്‍ഷങ്ങള്‍ക്കിടയിലും യഹൂദ മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ച മിശിഹൈക ക്രിസ്ത്യാനിയാണ് പോച്ചര്‍.
ഐഡിഎഫ് യൂണിഫോമില്‍നിന്നുകൊണ്ട് തന്റെ സഹ സൈനികരായ യഹൂദരോട് സുവിശേഷം പങ്കുവെയ്ക്കുന്നു. ചിലര്‍ ചോദിക്കുന്നു: നിങ്ങള്‍ ഒരു പാസ്റ്ററാണോ? നിങ്ങള്‍ ഒരു യഹൂദനല്ലേ? അതേ ഞാന്‍ പാസ്റ്ററാണ് യഹൂദനും, ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നു. അവനാണ് മിശിഹ. അവന്‍ ലോക രക്ഷകനാണ്.
യിസ്രായേല്‍ സൈനികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പ്രത്യാശിക്കാനും പാസ്റ്റര്‍ പോച്ചര്‍ സഹ വിശ്വാസികളോട് ആവശ്യപ്പെട്ടപ്പോള്‍ വിഷയം ഏറ്റെടുത്തു. അങ്ങനെ സൈനികര്‍ക്കിടയില്‍ സുവിശേഷ ദൌത്യവും ചെയ്യുകയാണ് പോച്ചര്‍.

