മ്യാന്‍മര്‍ സൈന്യം ചര്‍ച്ചിലേക്കു ബോംബെറിഞ്ഞു; 7 കുട്ടികളടക്കം 9 മരണം
നവംബര്‍ 15-നു ചൈനയുടെ അതിര്‍ത്തിക്കടുത്തുള്ള കച്ചിന്‍ സ്റ്റേറ്റിലെ ഒരു ക്രൈസ്തവ ആരാധനാലയത്തിലേക്ക് മ്യാന്‍മര്‍ സൈന്യം നടത്തിയ ബോംബേറില്‍ ഏഴ് കുട്ടികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.
യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കുന്ന ക്യാമ്പിന് അടുത്തുള്ള കോണ്‍ലാവ് ഗ്രാമത്തിലെ ചര്‍ച്ചിലാണ് ബോംബ് വര്‍ഷിച്ചത്. അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കൊപ്പം ക്യാമ്പിനെയും പള്ളിയയെയും ഇത് ബാധിച്ചു. പ്രാദേശിക വക്താവ് നവ് ബു പറഞ്ഞു.
ഒരു കുടുംബത്തില്‍ പിതാവും മാതാവും അവരുടെ എല്ലാ കുട്ടികളും ആകെ ആറ് പേര്‍ മരിച്ചു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമാക്രമണത്തില്‍ ആകെ 9 പേര്‍ കൊല്ലപ്പെട്ടു. പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. 7 പേര്‍ ഗുരുതരാവസ്ഥയില്‍ അതിര്‍ത്തി പട്ടണമായ ലായ്സറിനു സമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.
2021 ഫെബ്രുവരിയിലെ അട്ടിമറിയില്‍ അത്മദാവ് അധികാരം പിടിച്ചെടുത്തതിനുശേഷം കച്ചിന്‍ ജനതയ്ക്കും മറ്റ് ക്രിസ്ത്യന്‍ ഭൂരിപക്ഷ വംശീയ വിഭാഗങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു.
ഒക്ടോബര്‍ 30-ന് സാഗയിംഗ് റീജിയനിലെ മുതിര്‍ന്ന സഭാ നേതാവായ ചാള്‍സ് മൌണ്ട് ബേയുടെ സ്വന്തം ഗ്രാമത്തിലെ ചര്‍ച്ചില്‍ ബോംബ് സ്ഫോടനം നടന്നു രണ്ടാഴ്ചയ്ക്കുള്ളിലാണ് വ്യോമോ ആക്രമണം നടന്നത്.

