കോംഗോയില്‍ 6 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 639 ക്രൈസ്തവര്‍
കിന്‍ഷസ: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ 2024ന്റെ ആദ്യ 6 മാസം വരെയുള്ള കണക്കുകള്‍ പ്രകാരം ഇസ്ളാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ 639. ഡിആര്‍സി, മൊസാംബിക്, നൈജീരിയ, കാമറൂണ്‍, മാലി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ഐഎസ് സിഎപി ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ശേഖരിച്ച നിരീക്ഷണ സംഘടനയായ യു.എസ്. ആസ്ഥാനമായുള്ള മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഇഎംആര്‍ഐ) ആണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഐഎസ് സിഎപി അഞ്ച് രാജ്യങ്ങളിലായി 698 ക്രിസ്ത്യാനികളെ കൊന്നൊടുക്കി. കോംഗോയിലാണ് ഭൂരിപക്ഷവും. ക്രിസ്ത്യന്‍ സമൂഹങ്ങളെ കൂടുതല്‍ ഭയപ്പെടുത്താന്‍ പലപ്പോഴും ഫോട്ടോകളും വീഡിയോകളും സഹിതം ശിരഛേദം ചെയ്തോ, വെടിവെച്ചോ ആണ് കൊലചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എല്ലാ അക്രമങ്ങളും നടന്നത് ഡിആര്‍സിയുടെ വടക്കു കിഴക്കന്‍ പ്രവിശ്യകളായ നോര്‍ത്ത് കിവു, ഇറ്റൂറ്റി, ഉഗാണ്ടയുടെ അതിര്‍ത്തികളിലാണ്. ജൂണില്‍ മാത്രം 300 ക്രിസ്ത്യാനികളെ കൊന്നതായി ഐഎസ് സിഎപി പറയുമ്പോഴും സമയ പരിധിയുടെ അവസാനത്തില്‍ മരണ നിരക്കുകളും കുത്തനെ ഉയര്‍ന്നു.
എംഇഎംആര്‍എ-ജെറ്റിഎം പ്രോജക്റ്റിലെ റിസര്‍ച്ച് ഫെലോ ആയ മാറ്റ് ഷിയറര്‍ പറഞ്ഞു. ഡിആര്‍സിയിലെ സാഹചര്യം വിശ്വാസികള്‍ക്ക് അങ്ങേയറ്റം അക്രമാസക്തവും അസ്ഥിരവുമാണ്. സംഭവങ്ങള്‍ ഹൃദയഭേദകമാണ്. സഭ വലിയ കഷ്ടത അനുഭവിക്കുന്നു. ദൈവത്തിന്റെ ജനം സഹിഷ്ണതയുള്ളവരാണ്.
പക്ഷെ അക്രമവും അതിശക്തവുമായിരിക്കും. അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പറയുന്നു. ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2024-ല്‍ ലോകത്ത് ക്രൈസ്തവ പീഢനങ്ങളില്‍ കോംഗോ 41-ാം സ്ഥാനത്താണ്.