ദുര്‍മന്ത്രവാദം ആരോപിച്ച് നാടുകടത്തപ്പെട്ട ഗോത്രഭരണാധിപന്‍ ഇപ്പോള്‍ ആത്മാക്കളെ നേടുന്ന പാസ്റ്റര്‍

Breaking News Global Top News

ദുര്‍മന്ത്രവാദം ആരോപിച്ച് നാടുകടത്തപ്പെട്ട ഗോത്രഭരണാധിപന്‍ ഇപ്പോള്‍ ആത്മാക്കളെ നേടുന്ന പാസ്റ്റര്‍
ഔവഡൌഗോ: ഏറെക്കാലം ഒരു പ്രമുഖ ഗോത്രവിഭാഗത്തിന്റെ ഭരണാധിപന്‍ തന്റെ പ്രജയായ 6 വയസ്സുകാരി പെണ്‍കുട്ടി രോഗം പിടിപെട്ട് മരിക്കുവാന്‍ കാരണം ആരോപിക്കപ്പെട്ട് നാടുകടത്തപ്പെട്ട വൃദ്ധനായ ഭരണാധിപന്‍ പിന്നീട് കര്‍ത്താവായ യേശുക്രിസ്തുവിനെ കണ്ടുമുട്ടി നിരവധി ആത്മാക്കളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന അനുഗ്രഹീതനായ സഭാ പാസ്റ്റര്‍ ആയിത്തീര്‍ന്നു.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുര്‍ക്കിനഫാസോ എന്ന രാജ്യത്തിലെ ടുയി പ്രവിശ്യയിലെ ബിവാബ ഗോത്രവിഭാഗത്തിലെ ഭരണാധിപനായിരുന്നു അദാമ (സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേര് പുറത്തുവിട്ടിട്ടില്ല) എന്ന 90 വയസ്സുകാരനാണ് ഇപ്പോള്‍ സുവിശേഷ വേല ചെയ്യുന്ന കര്‍ത്തൃ ദാസന്‍ ‍.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് രോഗബാധിതയായ 6 വയസ്സുകാരിയെ ഭൂതാത്മാവ് ബാധിച്ച നിലയില്‍ അദാമയുടെ അടുക്കല്‍ കൊണ്ടുവന്നു. ഇദ്ദേഹം പരിഹാര ക്രീയകള്‍ ചെയ്തു. എന്നാല്‍ പെണ്‍കുട്ടി പെട്ടന്നുതന്നെ ദുരൂഹമായി മരിച്ചു. അദാമ ദുര്‍മന്ത്രവാദം ചെയ്തതിനാല്‍ രോഗം ബാധിച്ച് പെണ്‍കുട്ടി മരിച്ചു എന്നാരോപിച്ച് ജനങ്ങള്‍ ഒന്നടങ്കം അവരുടെ മതാചാരപ്രകാരം അദാമയെ നാടുകടത്തി.

രണ്ടു വര്‍ഷം അദ്ദേഹം വനത്തില്‍ ഏകനായി ജീവിച്ച് ആയുസ്സോടെ തന്റെ നിരപരാധിത്വം തെളിയിച്ചാല്‍ മടങ്ങിവരാം എന്നാണ് മതനിയമം. ഇപ്രകാരം താന്‍ വനത്തില്‍ കഴിയേണ്ടിവന്നു. ആദ്യത്തെ ഒരു മാസം വനത്തിലെ ഇലകളും പുല്ലുകളും തിന്നു വിശപ്പടക്കി.

എന്നാല്‍ തന്റെ കൊച്ചുമകള്‍ രഹസ്യമായി അദാമയ്ക്കു ഭക്ഷണം കൊണ്ടുവന്നു കൊടുത്തിരുന്നു. അദാമ മരത്തിന്റെ കൊമ്പുകളും വള്ളികളും ഉപയോഗിച്ച് മരത്തില്‍ ചെറിയ ഒരു മാടം ഉണ്ടാക്കി രാത്രി തള്ളി നീക്കുകയായിരുന്നു. താന്‍ വളരെ നിരാശനും തന്റെ വിധിയെ ഓര്‍ത്ത് ശപിക്കുന്നവനും ആയിത്തീര്‍ന്നു.

എന്നാല്‍ ഒരു ദിവസം ഒരു സുവിശേഷ സംഘടനയായ മിഷണറിമാര്‍ അദാമയുടെ ഗ്രാമം സന്ദര്‍ശിച്ചു അവരോട് സുവിശേഷം പങ്കുവെയ്ക്കുകയുണ്ടായി. ഇതില്‍ ഒരു കുടുംബം മാത്രം യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു. മറ്റുള്ളവര്‍ സുവിശേഷം അവഗണിച്ചു. ഈ മിഷണറിമാര്‍ ഗ്രാമത്തിനു പുറത്തു പോകുന്നതിനിടയില്‍ ഒരു അപരിചിതനായ വ്യക്തി ഉച്ചത്തില്‍ ബഹളം വെയ്ക്കുന്നതു ശ്രദ്ധിക്കുവാനിടയായി. അടുത്തുചെന്നു നോക്കിയപ്പോള്‍ ഒരു കയറിന്റെ അഗ്രം പിടിച്ചു ഒരു വൃദ്ധന്‍ മരത്തില്‍ തൂങ്ങി മരിക്കുവാനുള്ള ശ്രമം നടത്തുന്ന രംഗമാണു കണ്ടത്.

മിഷണറിമാര്‍ അയാളെ തടയുകയുണ്ടായി. അദ്ദേഹത്തെ ആശ്വസിപ്പിച്ചശേഷം മിഷണറിയുടെ വീട്ടിലേക്കു കൊണ്ടുപോയി പരിചരിച്ചു അദേദഹത്തിനോടു സുവിശേഷം പങ്കുവെച്ചു. ഒരാഴ്ചയ്ക്കുശേഷം ഈ മിഷണറിമാര്‍ അദാമയുടെ ഗ്രാമത്തിലെത്തി നേരത്തെ തങ്ങള്‍ സുവിശേഷം പങ്കുവെച്ചു രക്ഷിക്കപ്പെട്ട ഒരു വിശ്വാസിയെയും കൂട്ടിക്കൊണ്ടു അദാമയുടെ അടുക്കലേക്കു വന്നു. ഇരുവരും സംസാരിച്ചു.

യേശുക്രിസ്തുവിന്റെ ദിവ്യ സ്നേഹം ഇരുവരും പങ്കുവെയ്ക്കുകയുണ്ടായി. ഈ സമയം ദൈവവചനം കേട്ട് അദാമയുടെ ഹൃദയത്തില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഇടപെടുകയും ഇടന്‍തന്നെ രക്ഷിക്കപ്പെടുകയും ചെയ്തു.

രണ്ടു മാസത്തിനുശേഷം അപ്രതീക്ഷിതമായി ഒരു സംഭവം നടന്നു, അതു ദൈവപ്രവര്‍ത്തിയായിരുന്നു. ഗ്രാമത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ മരണവിവരം ഗ്രാമീണര്‍ കണ്ടുപിടിച്ചു. രോഗം മൂലം മരിച്ചതില്‍ അദാമയ്ക്കു പങ്കെല്ലെന്നു അവര്‍ മനസ്സിലാക്കി. ഗ്രാമത്തിലെ മറ്റു നേതാക്കന്മാര്‍ തങ്ങള്‍ക്കു തെറ്റു പറ്റിയെന്നും അദാമയെ നാട്ടിലേക്കു മടക്കിവരുത്തുമെന്നും വിളംമ്പരം ചെയ്തു.

അങ്ങനെ നിരാശനായി നാടുവിടേണ്ടിവന്ന അദാമ ഒരു യഥാര്‍ത്ഥ ദൈവമകനായി സ്വന്തം വീട്ടിലെത്തി. തന്റെ രൂപാന്തിരത്തില്‍ താന്‍ അടങ്ങിയിരുന്നില്ല. തന്റെ വീട്ടില്‍ ഒരു പ്രാര്‍ത്ഥനാ യോഗം ആരംഭിച്ചു. അവിടെ ചിലരൊക്കെ രക്ഷിക്കപ്പെട്ടു. നേതാക്കളായ മൂന്നുപേരും കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് രക്ഷപ്രാപിച്ചു.

അങ്ങനെ സ്വന്ത ഭവനം ഒരു സഭാ ആരാധനാലയമായിത്തീര്‍ന്നു. ഇവര്‍ എല്ലാവരും പിന്നീട് സ്നാനമേറ്റു. ഇവിടെ അദാമയുടെ കുടുംബവും മറ്റു നാലു കുടുംബവും കര്‍ത്താവിനെ ആരാധിച്ചു വരുന്നു. അദാമ വളരെ ഊര്‍ജ്ജസ്വലനായ ഒരു പാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു.