5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷം അധികം ജീവിക്കാമെന്ന് പഠനം

Convention Health

5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷം അധികം ജീവിക്കാമെന്ന് പഠനം
ബോസ്റ്റണ്‍ ‍: ആയുസ്സ് വര്‍ദധിപ്പിക്കണമെന്ന് ആഗ്രഹിക്കാത്തവരാരുമില്ല. അതിനായി എന്തുവില കൊടുത്തും പ്രതിവിധികള്‍ക്കായി നെട്ടോട്ടമോടുന്നവരാണ് മനുഷ്യര്‍ ‍.

അത്യാധുനിക ചികിത്സാ രീതികളുടെ പിന്‍ബലത്തില്‍ ആയുസ്സ് നീട്ടിക്കിട്ടാനായി പ്രയത്നിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്. നല്ല ഭക്ഷണം, വ്യായാമം, ശരിയായ ഉറക്കം, മദ്യ ഉപയോഗത്തിന്റെ നിയന്ത്രണം, പുകവലി വര്‍ജ്ജനം എന്നിങ്ങനെയുള്ള 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണെന്ന് നേരത്തെതന്നെ പ്രചാരമുണ്ടായിരുന്നു.

എന്നാല്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിനു ഗുണം മാത്രമല്ല, ഈ ഭൂമിയില്‍ ജീവിക്കാനുള്ള ആയുസ്സ് നീട്ടിക്കിട്ടുമെന്നാണ് യു.എസില്‍നിന്നുള്ള ഒരു സംഘം ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഹാര്‍വഡ്ട്രി എച്ച് ചാന്‍സ്കൂള്‍ ഓഫ് പബ്ളിക്ക് ഹെല്‍ത്തിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍ ‍.

ഇതിനായി 78,865 സ്ത്രീകളെയും 44,345 പുരുഷന്മാരെയും ഇവര്‍ പഠന വിധേയരാക്കി. നല്ല ജീവിത ശീലങ്ങളുള്ള സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 14 വര്‍ഷവും പുരുഷന്മാരുടേത് 12 വര്‍ഷവും കൂടുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.