ഓഫ് ഡേകളില്‍ കൂടുതല്‍ സമയം ഉറങ്ങിയാല്‍ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാം

ഓഫ് ഡേകളില്‍ കൂടുതല്‍ സമയം ഉറങ്ങിയാല്‍ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാം

Breaking News Health

ഓഫ് ഡേകളില്‍ കൂടുതല്‍ സമയം ഉറങ്ങിയാല്‍ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാം

ജോലിത്തിരക്കിനിടയില്‍ പലര്‍ക്കും ഉറങ്ങുവാന്‍ സമയം കിട്ടാറില്ല. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുന്നു. പ്രത്യേകിച്ച് ഹൃദയാരോഗ്യം മോശമാവുകയും ഹൃദ്രോഗ സാദ്ധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഒരാഴ്ച മുഴുവന്‍ തടസപ്പെടുന്ന ഈ ഉറക്കം പരിഹരിക്കുവാന്‍ വാരാന്ത്യത്തില്‍ അല്‍പം കൂടുതല്‍ ഉറങ്ങുന്നത് ഹൃദ്രോഗ സാദ്ധ്യത 19 ശതമാനം കുറയ്ക്കുമെന്നു ബീജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുവായ് ഹോസ്പിറ്റലിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയോ വാസ്കുലര്‍ ഡിസീസ് സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

90,903 ആളുകളെയാണ് പഠന വിധേയമാക്കിയത്. വാരാന്ത്യത്തില്‍ കൂടുതല്‍ ഉറങ്ങുന്നവരും ഉറങ്ങാത്തവരും എന്ന നിലയില്‍ രണ്ട് വിഭാഗമായി തിരിച്ചായിരുന്നു പഠനം.

14 വര്‍ഷം നീണ്ട പഠനത്തില്‍ വാരാന്ത്യത്തില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയ സ്തംഭനം, ഏട്രിയല്‍ ഫെബ്രിലേഷന്‍, സ്ട്രോക് തുടങ്ങിയ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത 19 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.

ഒരു നല്ല ഉറക്കം മികച്ച മാനസിക ഗുണങ്ങളുണ്ടാക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

കൂടാതെ ഉറക്കം രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവും രക്ത സമ്മര്‍ദ്ദവും നിയന്ത്രിക്കുവാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നു.