ചൂടിനെ പ്രതിരോധിക്കാനായി അമിതമായി വെള്ളം കുടിച്ച യുവാവ് ഐസിയുവില്‍
ന്യൂഡെല്‍ഹി: കനത്ത ചൂടില്‍നിന്നും രക്ഷപെടാന്‍ അമിതമായി വെള്ളം കുടിച്ച ഡെല്‍ഹിയിലെ ഒരു യുവാവ് ഗുരുതരമായ ആരോഗ്യ പ്രശ്നത്തെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിക്കപ്പെട്ടു.
ജോലിയുടെ ഭാഗമായി കടുത്ത വെയിലില്‍ നഗരത്തിലുടനീളം സൈക്കിള്‍ യാത്ര ചെയ്തിരുന്ന 25 കാരനായ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി വന്നത്.
ഹൈപ്പോ തെര്‍മിയ എന്ന അവസ്ഥയാണ് അദ്ദേഹത്തെ അപകടത്തില്‍ ആക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കനത്ത ചൂടില്‍ നിര്‍ജ്ജലീകരണം തടയാനായി ഏകദേശം അഞ്ച് ലിറ്റര്‍ വെള്ളം കുടിച്ചു. എന്നാല്‍ ഇത്രയധികം വെള്ളം കുടിക്കുമ്പോഴും അദ്ദേഹം ഭക്ഷണം കഴിക്കുകയോ ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്തില്ല.
വൈകുന്നേരത്തോടെ യുവാവിനു തലകറക്കം, ഓക്കാനം എന്നിവ അനുഭവപ്പെട്ടു. വെറും ക്ഷീണമാണെന്നു കരുതിയെങ്കിലും പിന്നീട് നില വഷളായി.
ഇതേത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിലെത്തിക്കുകയും രക്തം പരിശോധിച്ചപ്പോള്‍ സോഡിയത്തിന്റെ അളവ് അപകടകരമായി കുറഞ്ഞതായും കണ്ടെത്തി.
അമിതമായി വെള്ളം കുടിച്ചു കഴിഞ്ഞാല്‍ ശക്തമായ തലവേദനയും ഓക്കാനവും അമിതമായ ക്ഷീണവും അല്ലെങ്കില്‍ പേശീ വലിവ്, സംസാരത്തില്‍ അവ്യക്തത, ആശയക്കുഴപ്പം, അപസ്മാരം അതിസാധിതാവസ്ഥ എന്നിവയ്ക്ക് കാരണമായേക്കാം.
ഉടന്‍ തന്നെ ചികിത്സ തേടുക.

