ട്രംപിനെ ശപിക്കുന്നത് ഫലപ്രദമല്ല; അദ്ദേഹത്തിനു ചുറ്റും ഒരു സംരക്ഷണ വലയമുണ്ടെന്ന് മുന്‍ സാത്താനിസ്റ്റ്
ദൈവമക്കള്‍ ഏറ്റവും അറിഞ്ഞിരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. നാം ആരാണെന്നും നമ്മുടെ പരസ്പരമുള്ള പ്രാര്‍ത്ഥനയുടെ ശക്തി എന്താണെന്നും ഒരു മുന്‍ സാത്താനിസ്റ്റും ഇപ്പോള്‍ ക്രിസ്ത്യന്‍ സുവിശേഷകനുമായി മാറിയ ജോണ്‍ റാമിറസ് നമ്മെ ഓര്‍പ്പിക്കുന്നു.
മുന്‍ യു.എസ്. പ്രസിഡന്റും ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന റൊണാള്‍ഡ് ട്രംപിനെതിരായി സാത്താന്‍ പരാജയപ്പെട്ട ഒരു ആക്രമണത്തെപ്പറ്റിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുവി. റാമിറസ് തന്റെ അനുഭവം വെളിപ്പെടുത്തിയത്.
നമ്മുടെ പ്രാര്‍ത്ഥനയുടെ ശക്തിയെയും ട്രംപിനെ തൊടാന്‍ കഴിയാത്തതിന്റെ കാരണവും വ്യക്തമാക്കുന്നു. ആഭിചാരക്കാര്‍ ട്രംപിനെതിരെ തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്.
മന്ത്രവാദം, പലപ്പോഴും നിരുപദ്രവകരമോ പോസിറ്റീവോ ആയി ചിത്രീകരിക്കുമ്പോള്‍ , പിശാചിന്റെ തന്ത്രങ്ങളില്‍ വേരൂന്നിയതാണെന്ന് റാമിറെസ് വിശദീകരിക്കുന്നു. നിഗൂഢ വിദ്യയിലെ തന്റെ സ്വന്തം ഭൂതകാലം ഉദ്ധരിച്ചുകൊണ്ട് പറയുന്നു.
“ഞാന്‍ 25 വര്‍ഷമായി അജ്ഞാതനായിരുന്നു. എന്നാല്‍ ദൈവം എന്നെ രക്ഷിച്ചു. ആഭിചാര പ്രവര്‍ത്തനങ്ങളില്‍ കുടുങ്ങിയവരെ പരാമര്‍ശിച്ച് അദ്ദേഹം പറയുന്നു. ക്രിസ്തുവിലൂടെയുള്ള രക്ഷ മന്ത്രവാദികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ആവശ്യമാണ്.
ട്രംപിനെതിരെ പലരും ആഭിചാര തന്ത്രങ്ങള്‍ പ്രയോഗിച്ചു. അദ്ദേഹത്തെ തൊടാന്‍ കഴിയാത്തതിന്റെ കാരണമിതാണ്. അദ്ദേഹത്തിനു ചുറ്റുമുള്ളയൊരു തരം സംരക്ഷണം” അത് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ട്രംപിനുവേണ്ടി മദ്ധ്യസ്ഥത വഹിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതിന്റെ ഫലമാണ് ഈ സംരക്ഷണ വലയമെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നു.
ബൈബിളില്‍ മന്ത്രവാദത്തെ ജഡത്തിന്റെ പ്രവര്‍ത്തിയായി കാണിക്കുന്നു. (ഗലാത്യര്‍ 5: 19-21) ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല. തന്റെ പഴയകാല അനുഭവവും റാമിറസ് പറയുന്നു.
ഒരു സാത്താനിസ്റ്റ് എന്ന നിലയില്‍ ഒരു അയല്‍ക്കാരനെ ശപിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. കാരണം അവിടെയുള്ള ക്രിസ്ത്യാനികള്‍ക്ക് ആത്മീയ യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ അറിയാമായിരുന്നു. അവര്‍ എന്നെ ഈ പ്രദേശത്തുനിന്ന് ആത്മാവില്‍ പുറത്താക്കി.
അവരുടെ പ്രാര്‍ത്ഥനയും ആത്മീക അധികാരമുപയോഗിച്ചുള്ള പ്രവര്‍ത്തനവുമാണ് എന്നെ തുരത്തിയതും എന്നെ വ്യത്യസ്തനാക്കിയതും. റാമിറസ് അനുസ്മരിച്ചു.