ഇന്ത്യയിലെ ക്രിസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടുന്നു

ഇന്ത്യയിലെ ക്രിസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടുന്നു

Breaking News India

ഇന്ത്യയിലെ ക്രിസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടുന്നു
ന്യൂഡെല്‍ഹി: എന്‍ജിഒകള്‍ക്കുള്ള വിദേശ ധനസഹായം നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമം നടപ്പിലാക്കുന്നത് ഇന്ത്യാ ഗവണ്മെന്റ് വേഗത്തിലാക്കുന്നതായി റിപ്പോര്‍ട്ട്.

ഇത് നിരവധി ക്രിസ്ത്യന്‍ സംഘടനകളെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള അപകട സാദ്ധ്യതയുണ്ടാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നൂറുകണക്കിനു സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യപ്പെട്ടിട്ടുണ്ട്.

ഏകദേശം 16,000ത്തോളം ലൈസന്‍സുള്ള എന്‍ജിഒകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകള്‍ക്ക് സംഭാവന നല്‍കുന്ന ഫണ്ടുകള്‍ രാഷ്ട്രീയ സംഭാവനകള്‍ക്കോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കുന്നില്ലെന്ന് വിദേശ സംഭാവന നിയന്ത്രണ നിയമം ഉറപ്പാക്കുന്നു.

എന്നാല്‍ വോയ്സ് ഓഫ് ദ മാര്‍ട്ടിയേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ലാഭേച്ഛയില്ലാത്തവര്‍ക്കുള്ള ലളിതമായ രജിസ്ട്രേഷന്‍ പ്രക്രീയ അടുത്തിടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനുള്ള ഒരു ഉപകരണമായി മാറി.

ബിജെപി അധികാരത്തില്‍വന്ന 2024 മുതല്‍ എന്‍ജിഒ സംഘടനകള്‍ക്കെതിരെയുള്ള നടപടികള്‍ തുടങ്ങിയിരുന്നു.

കംപാഷന്‍ ഇന്റര്‍നാഷണല്‍, സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച്, വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള നിരവധി പ്രമുഖ സംഘടനകളുടെ ലൈസന്‍സ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.

മറ്റു ചില സംഘടനകള്‍ സൂഷ്മപരിശോധനയും കുറ്റാരോപണങ്ങളും നേരിടുന്നു. തട്ടിപ്പ്, അഴിമതി, സാമ്പത്തിക സബ്രദായങ്ങള്‍, നിയമവിരുദ്ധമായ മതപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നടപടികള്‍.

ചില ഗ്രൂപ്പുകള്‍ വ്യക്തമായി സുവിശേഷം പ്രചരിപ്പിക്കുമ്പോള്‍ മറ്റു ചിലവ ദാരിദ്ര നിര്‍മ്മാജ്ജനമത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.