കുമ്പസാരക്കൂട്ടില്‍ എഐ ചാറ്റ് ബോട്ട് ജീസസ്; വിശ്വാസികളോട് പ്രതികരിച്ച് ‘യന്ത്രദൈവം’
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നവീന സ്വാധീനം ലോകത്തെത്തന്നെ പിടിച്ചു കുലുക്കിയിട്ടുണ്ട്. ഇപ്പോള്‍ പള്ളിയില്‍ കുമ്പസാരത്തിനായി ഡിജിറ്റല്‍ യേശുവിനെ സൃഷ്ടിച്ചിരിക്കുകയാണ് സ്വിറ്റ്സര്‍ലണ്ടിലെ ഒരു ക്രൈസ്തവ സഭ.
ലുസെര്‍നിലെ സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് എഐ സഹായത്തോടെ കുമ്പസാരം നടത്താന്‍ സൌകര്യം ഒരുക്കിയിട്ടുള്ളത്. മറ്റു പള്ളികളിലും ഈ സംവിധാനം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.
ഡ്യൂന്‍സ് ഇന്‍ മച്ചിന (യന്ത്രത്തിലും ദൈവം) എന്ന പദ്ധതിയുടെ ഭാഗമായാണ് കുമ്പസാരത്തിനു എഐ സഹായം തേടിയത്. വിശ്വാസികളെ കുമ്പസാരക്കൂട്ടില്‍ കാത്തിരിക്കുന്നത് യേശുവിന്റെ രൂപമാണ്.
ഹോളോഗ്രാമായാണ് അതു തയ്യാറാക്കിയത്. യേശുക്രിസ്തുവിന്റെ ഡിജിറ്റല്‍ രൂപത്തിലുള്ള മുഖത്തുനിന്നും വിശ്വാസികള്‍ക്കു പ്രതികരണം ലഭിക്കും. പങ്കെടുത്ത വിശ്വാസികളില്‍ മൂന്നില്‍ രണ്ടുപേരും എഐ കുമ്പസാരത്തെ സ്വാഗതം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
ഞാന്‍ ആശ്ചര്യപ്പെട്ട ഒരു യന്ത്രമാണെങ്കിലും എനിക്കു നല്ല ഉപദേശം നല്‍കി. ഒരു വിശ്വാസി പ്രതികരിച്ചു. എഐ സഹായം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പള്ളി നേതൃത്വം.
ആദ്യ ഘട്ടമായി പള്ളി പാസ്റ്റര്‍മാരുടെ ചില ഉത്തരവാദിത്വങ്ങള്‍ എഐ ഏറ്റെടുക്കുമെന്ന് സെന്റ് പീറ്റേഴ്സ് പള്ളി ഭരണ സമിതി അറിയിച്ചു. വിശ്വാസിക്കു മുമ്പില്‍ സ്ഥാപിച്ച ബട്ടനില്‍ വിരലമര്‍ത്തിയാല്‍ മുന്നില്‍ യേശുവിന്റെ രൂപം തെളിയും.
വിശ്വാസികളുടെ വാക്കുകള്‍ എഐ വ്യാഖ്യാനിച്ചെടുക്കും. ബൈബിളിന്റെ അടിസ്ഥാനത്തില്‍ മറുപടി തയ്യാറാക്കാനും എഐയ്ക്കു കഴിയും. മറുപടി തയ്യാറായാലുടന്‍ യേശുവിന്റെ ഹോളോഗ്രാം രൂപത്തിനായി മുഖ ചലനങ്ങള്‍ ആനിമേറ്റ് ചെയ്യും.
യഥാര്‍ത്ഥ വ്യക്തി സംസാരിക്കുന്നതുപോലെതന്നെയാകും വിശ്വാസികള്‍ക്ക് അനുഭവപ്പെടുക.
ലൂസെറന്‍ സര്‍വ്വകലാശാലയിലെ അപ്ളൈഡ് സയന്‍സ് ആന്‍ഡ് ആര്‍ട്ട്സിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ചേര്‍ന്നാണ് ചാറ്റ് ബോട്ട് സൃഷ്ടിച്ചത്. ബൈബിള്‍ സംബന്ധിച്ച വിവരങ്ങളാണ് ആദ്യം ചാറ്റ് ബോട്ടില്‍ ഉള്‍ക്കൊള്ളിച്ചത്.
പിന്നീട് തിരുവെഴുത്തുകളുടെ വ്യാഖ്യാനവും മതപരമായ സംവാദങ്ങളെക്കുറിച്ചുള്ള മതിയായ അറിവും പകര്‍ന്നു നല്‍കുന്നു.