ലാവോസില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തവരെ നാടുകടത്തുന്നു
ഖാംഖേത്ത്: ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ലാവോസില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ കടുത്ത പീഢനങ്ങള്‍ സഹിക്കുന്നു.
ക്രൈസ്തവ വിശ്വാസത്തില്‍നിന്നും നിര്‍ബന്ധിച്ച് പിന്മാറ്റുവാന് ശ്രമം നടത്തുന്നു. ഗവണ്മെന്റിന്റെ ഒത്താശയോടെ നിയമപാലകര്‍ തന്നെയാണ് നീതിനിഷേധം നടത്തുന്നത്. ഖാംഖേത്ത് ജില്ലയിലെ കോഹായി ഗ്രാമത്തിലെ 25-ഓളം ക്രൈസ്തവ കുടുംബാംഗങ്ങള്‍ നാടുവിടേണ്ടി വന്നു.
കഴിഞ്ഞ ജൂലൈയില്‍ ഇവരെ ഭീഷണിപ്പെടുത്തി വിശ്വാസം ത്യജിക്കാന്‍ നിര്‍ബന്ധിച്ചു. സെപ്റ്റംബറില്‍ വീണ്ടും ശ്രമം നടന്നു. പരാജയപ്പെട്ടപ്പോള്‍ നവംബര്‍ 13ന് ഇവരെ ഭീഷണിപ്പെടുത്തി.
നാടുവിടാന്‍ സന്നദ്ധരായ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ മറ്റൊരു ഗ്രാമത്തില്‍ അഭയം തേടിയിരിക്കുകയാണ്. ക്രൈസ്തവ മതം അമേരിക്കന്‍ മതമാണെന്നാരോപിച്ചാണ് പീഢനം.

