സാത്താന്‍ തടവുകാര്‍ ഉള്‍പ്പെടെ നിരവധി തടവുകാര്‍ രക്ഷിക്കപ്പെട്ടു

സാത്താന്‍ തടവുകാര്‍ ഉള്‍പ്പെടെ നിരവധി തടവുകാര്‍ രക്ഷിക്കപ്പെട്ടു

Breaking News USA

സാത്താന്‍ തടവുകാര്‍ ഉള്‍പ്പെടെ നിരവധി തടവുകാര്‍ രക്ഷിക്കപ്പെട്ടു

“ഞാന്‍ ദൈവത്തിന്റെ മഹത്വം കണ്ടു” ജയില്‍ അന്തേവാസിയായ ഡാനിയേല്‍ തന്റെ സാക്ഷ്യം പറയുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്, കാരണം അദ്ദേഹം ഒരു കടുത്ത സാത്താന്‍ ആരാധനകനായിരുന്നു.

സാത്താന്‍ ആരാധനാ സംഘത്തിലെ പ്രധാനി കൂടിയായിരുന്നു ഡാനിയേല്‍. അമേരിക്കയില്‍ ജയിലുകളില്‍ യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കുന്ന മിഷന്‍ സംഘടനയായ ഗോഡ് ബിഹൈന്‍ഡ് ബാറിന്റെ പ്രവര്‍ത്തന ഫലമായാണ് വിലപ്പെട്ട ആത്മാക്കള്‍ സാത്താന്യ തടവറകളില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നത്.

ഇതിലും വലിയ ആരുമില്ല; കൂടുതല്‍ ശക്തരുംഅപകടകാരികളും ആരുമില്ല, നിങ്ങളുടെ ഭാഗത്ത് ഒരു യോദ്ധാവ് ആവശ്യമുള്ളപ്പോള്‍ അത് നല്ലതാണ്; അവന്‍ തഥാര്‍ത്ഥത്തില്‍ ഒരു യുദ്ധ മനുഷ്യനാണ്. ഡാനിയേല്‍ വ്യക്തമാക്കുന്നു.

ഏകദേശം ഒരു വര്‍ഷം മുമ്പാണ് ദൈവം എന്നെ പൈശാചിക ആരാധനയില്‍നിന്നും രക്ഷിച്ചത്. ഞാന്‍ ഒരു ക്രിസ്ത്യാനിയായിരുന്നെങ്കിലും പിന്മാറി പോയി സാത്താന്യ കൂടാരത്തില്‍ അകപ്പെട്ടു.

സാത്താന്യ ആരാധനയുടെ ഭാഗമായിത്തീര്‍ന്നത് ഒരു അപകടമായിരുന്നു. എന്നാല്‍ കര്‍ത്താവ് ഇപ്പോള്‍ വെളിപ്പെടുത്തിയതിനേക്കാള്‍ മികച്ചതൊന്നും ഞാന്‍ കണ്ടിട്ടില്ല.

ഡാനിയേല്‍ കൂട്ടിച്ചെര്‍ത്തു. യിരെമ്യാവ് 9:24 വാക്യം. “യഹോവയായ ഞാന്‍ ഭൂമിയില്‍ ദയയും ന്യായവും നീതിയും പ്രവര്‍ത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചിരിക്കുന്നതില്‍ത്തന്നെ പ്രശംസിക്കട്ടെ; ഇതില്‍ അല്ലോ എനിക്കു പ്രസാദമുള്ളത് എന്നു യഹോവയുടെ അരുളപ്പാട് എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് ഡാനിയേല്‍ സാക്ഷ്യം പങ്കുവെച്ചത്.

ഡാനിയേല്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്. നൂറുകണക്കിനു ജയില്‍ അന്തേവാസികള്‍ അടുത്തിടെ രക്ഷിക്കപ്പെട്ടതായി ഗോഡ് ബിഹൈന്‍ഡ് ബാര്‍സ് മിഷന്‍ സംഘടന പറഞ്ഞു.