ദുര്‍ഘടമായ പ്രദേശത്ത് സുവിശേഷം പങ്കുവെയ്ക്കുന്ന യു.എസ്. മിഷണറി കൊല്ലപ്പെട്ടു
വളരെ ദുര്‍ഘടവും പ്രതികൂലങ്ങളും നിറഞ്ഞ പ്രദേശങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന യു.എസ്. മിഷണറി അംഗോളയില്‍ കൊല്ലപ്പെട്ടു.
മിസസോട്ടയിലെ ഡിട്രോയ്റ്റ് ലേക്സ് സ്വദേശിയായ പാസ്റ്ററും മുന്‍ പോലീസ് ഓഫീസറുമായ ബ്യുഷ്രോയര്‍ (44) ആണ് കര്‍ത്താവിനുവേണ്ടി വീരമൃത്യു വരിച്ചത്.
ഭാര്യ ജാക്കിയും അഞ്ച് കുട്ടികള്‍ക്കും ഒപ്പം ആഫ്രിക്കയിലെ അംഗോളയിലെ ലുണ്ടാങ്കോയില്‍ മിഷണറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
യു.എസ്. മിഷണറി സംഘടനയായ സിംന്റെ മിഷണറിയായിരുന്നു. യേശുവിനെ സേവിക്കുന്നതിനിടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടു.
നേരത്തെ ഒരു പ്രാദേശിക ചര്‍ച്ചില്‍ ദൌത്യനിര്‍വ്വഹണത്തിനിടയില്‍ തങ്ങള്‍ക്കുണ്ടായ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഒക്ടോബര്‍ 25 വെള്ളിയാഴ്ച അംഗോളയില്‍ യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ബ്യൂഷ്രോയര്‍ കൊല്ലപ്പെട്ടുവെന്നും ഇപ്പോള്‍ അവന്റെ രക്ഷകന്റെ സന്നിധിയില്‍ വിശ്രമിക്കുന്നുവെന്നും അറിയിച്ചുകൊണ്ട് എനിക്ക ഒരു ഫോണ്‍ കോള്‍ ലഭിച്ചു.
സിം യു.എസ്. പ്രസിഡന്റ് റാണ്ടി ഫെയര്‍മാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സുവിശേഷം പങ്കുവെയ്ക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ മിഷണറി വേല ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള മിഷണറി സംഘടനയാണ് സിം. ബ്യൂയും കുടുംബവും ദീര്‍ഘകാല അംഗങ്ങളായ ലേക്സ് ഏരിയയിലെ വൈന്‍യാര്‍ഡ് ചര്‍ച്ചിന്റെ ലീഡ് പാസ്റ്റര്‍ ട്രോയ് ബ്യൂവിന്റെ വേര്‍പാട് സ്ഥിരീകരിച്ചു.
ഭാര്യയും മക്കളും സുരക്ഷിതരാണെന്ന് പാസ്റ്റര്‍ പറഞ്ഞു.