വിഷാംശങ്ങള്‍: ശിശുക്കള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ച് നെസ്ളെ
ജനീവ: ശിശുക്കള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍നിന്നും തിരിച്ചു വിളിച്ച് പ്രമുഖ ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ നെസ്ളെ.
ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകുന്ന വിഷ വസ്തുക്കള്‍ ചില ബേബി ഫുഡ് ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
എസ്എംഎ ഇന്‍ഫെന്റ് ഫോര്‍മുലകളുടെയും ഫോളോ ഓണ്‍ ഫോര്‍മുലയുടെയും പ്രത്യേക ബാച്ചുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് സുരക്ഷിതമല്ലെന്ന് നെസ്ളെ അറിയിച്ചു.
ഉല്‍പ്പന്നങ്ങളില്‍ സെറൂലൈഡ് എന്ന ടോക്സിന്‍ അടങ്ങിയിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കമ്പനി ഔദ്യോഗിക വെബ്സൈറ്റ് വഴി ഇക്കാര്യം അറിയിച്ചു.
സെറൂലൈഡ് എന്ന വിഷാംശം രക്തത്തില്‍ എത്തിയാല്‍ ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എങ്കിലും ഇതുവരെ ഉല്‍പ്പന്നങ്ങള്‍ ഭക്ഷിച്ച ആര്‍ക്കും കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

