വായു മലിനീകരണം വിഷാദത്തിലേക്കു നയിക്കുമെന്ന് പഠനം
വായു മലിനീകരണം നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഹൃദ്രോഗം, പക്ഷാഘാതം മുതലായ രോഗങ്ങള്‍ക്ക് ഇടയായേക്കാമെന്നാണ് സമീപ കാലത്ത് നടത്തിയ ചില പഠനങ്ങളില്‍ കണ്ടെത്തിയത്.
ഇപ്പോഴിതാ വായു മലിനീകരണം മാനസീകാരോഗ്യത്തെയും ബാധിക്കാമെന്നാണ് പുതിയ പഠനം പറയുന്നത്. ചില വായു മലിനീകരണ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വിഷാദ സാദ്ധ്യതയും ആത്മഹത്യാ പ്രവണതയും കൂട്ടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റില്‍നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. വിവിധ ജനവിഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളിലെ തെളിവുകള്‍ പരിശോധിച്ചാണ് വിലയിരുത്തിയത്.
പിഎം 2.5 (2.5 മൈക്രോ മീറ്ററോ അതില്‍ താഴെയോ മാത്രം വണ്ണമുള്ള അതിസൂഷ്മമായ കണികകള്‍) പിഎം 10 ( വായുവില്‍ അടങ്ങിയിരിക്കുന്ന 10 മൈക്രോ മീറ്ററോ അതില്‍ താഴെയോ മാത്രം വണ്ണമുള്ള പൊടിപടലങ്ങള്‍ അല്ലെങ്കില്‍ കണികകള്‍) നൈട്രജന്‍ ഡൈഓക്സൈഡ് (എന്‍ഒ2)എന്നീ മലിനീകരണ വസ്തുക്കളുമായി ഹ്വ്രസ്വകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ സമ്പര്‍ക്കം പലര്‍ത്തുന്നത് വിഷാദ രോഗ സാദ്ധ്യതയും ആത്മഹത്യാ ചിന്തയും വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
287 പഠനങ്ങള്‍ തിരഞ്ഞെടുത്താണ് പഠനങ്ങള്‍ നടത്തിയത്. എപ്പി ഡെര്‍മിറ്റോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

