എഐയുടെ അബദ്ധം അമേരിക്കയെയും ചൈനയെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചതായി റിപ്പോര്‍ട്ട്

എഐയുടെ അബദ്ധം അമേരിക്കയെയും ചൈനയെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചതായി റിപ്പോര്‍ട്ട്

Asia Breaking News USA

എഐയുടെ അബദ്ധം അമേരിക്കയെയും ചൈനയെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിനിടയില്‍ യു.എസ്. സൈന്യത്തിനുള്ളില്‍ പ്രചരിച്ച ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ആശങ്കാ ജനകമായ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ട്.

മിഡില്‍ ഈസ്റ്റിലുള്ള ഒരു ചൈനീസ് കപ്പല്‍ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട സാമഗ്രികള്‍ കൊണ്ടുപോകുന്നുവയെന്നായിരുന്നു ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കപ്പല്‍ തടയാനുള്ള ഒരു സൈനിക നീക്കത്തിന് യു.എസ്. സൈന്യം തയ്യാറെടുത്തിരുന്നു.

സായുധരായ യു.എസ്. ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറാന്‍ തയ്യാറെടുക്കുകയും സൈനിക വിമാനങ്ങള്‍ ഇതിനായിത്തന്നെ ആകാശത്ത് പറന്നുയരുകയും ചെയ്തിരുന്നുവെന്ന് സംഭവവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ഈ സൈനിക നീക്കം നടത്താനിരുന്നതിനു തൊട്ടു മുമ്പ് മാത്രമാണ് ഉദ്യോഗസ്ഥര്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ സൂഷ്മമായി പരിശോധിച്ചത്. ഈ വിവരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് എഐ ബുദ്ധിയുടെ സഹായത്തോടെയാണെന്ന് അവര്‍ കണ്ടെത്തുകയായിരുന്നു.

യു.എസ്. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡ് അനലിസ്റ്റ് ഉപയോഗിച്ച് ചാറ്റ് ബോട്ട് കപ്പലിന്റെ മാനിഫെസ്റ്റില്‍ (ചരക്ക് രേഖയില്‍) ഉള്‍പ്പെടുത്തിയിരുന്ന വസ്തുക്കള്‍ എന്താണെന്ന് തെറ്റായി തിരിച്ചറിയുകയായിരുന്നു.

“ഒരു ഉറവിടം പൂര്‍ണ്ണമായും തെറ്റായ” വിവരമെന്ന് വിശേഷിപ്പിച്ച ഈ രഹസ്യന്വേഷണ റിപ്പോര്‍ട്ട് ഔദ്യോഗിക ചാനലുകള്‍ വഴി പ്രചരിക്കുകയും വിശ്വസനീയമായ സൈനിക രഹസ്യന്വേഷണ വിവരമായി കണക്കാക്കപ്പെടുകയും ചെയ്തു.

ഇത് ഏതാണ്ട് ഒരു യുദ്ധത്തിനു തന്നെ തിരികൊളുത്താമായിരുന്നു എന്ന് സംഭവവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ചൈനീസ് കപ്പല്‍ തടയാനോ മറ്റേതെങ്കിലും ഏറ്റുമുട്ടലിനോ ഉള്ള യു.എസ്. ശ്രമം വാഷിംഗ്ടണും ബീജിങ്ങും തമ്മിലുള്ള വലിയൊരു യുദ്ധത്തിലേക്കുതന്നെ നയിച്ചേക്കാമായിരുന്നു എന്നാണ് വിലയിരുത്തല്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.