ഗില്‍ഗാല്‍ ബിബ്ളിക്കല്‍ സെമിനാരി ബിരുദദാന സമ്മേളനം നടത്തി

Breaking News Middle East

ഗില്‍ഗാല്‍ ബിബ്ളിക്കല്‍ സെമിനാരി ബിരുദദാന സമ്മേളനം നടത്തി
ഷാര്‍ജ: ദൈവവചന പഠനം നന്മയിലേക്കു നയിക്കുമെന്നു ചര്‍ച് ഓഫ് ഗോഡ് സഭാ ജനറല്‍ ഓവര്‍സീയര്‍ റവ. ഡോ. മാര്‍ക്ക് വില്യംസ് പറഞ്ഞു. വര്‍ഷിപ്പ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഗില്‍ഗാല്‍ ബിബ്ളിക്കല്‍ സെമിനാരിയിലെ ആറാമതു ബാച്ചിലെ 34 വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാരി ഡയറക്ടര്‍ റവ. ഡോ. കെ.ഒ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് സഭാ കുവൈത്ത് നാഷണല്‍ ഓവര്‍സീയര്‍ റവ. സുശീല്‍ മാത്യു, മിഡില്‍ ഈസ്റ്റ് ആന്റ് യൂറോപ്പ് സുപ്രണ്ട് ഡോ, പോള്‍ ഷിംദ്ഗാള്‍ ‍, അക്കാദമിക് ഡീന്‍ റവ. തോമസ് ജോര്‍ജ്ജ്, റവ. വാന്‍സ് മാസങ്ങില്‍ ‍, അജ്മാന്‍ വൈ.എം.സി.എ. പ്രസിഡന്റ് സാജന്‍ വേളൂര്‍ ‍, റവ. ടി.എം. ജോയല്‍ ‍, ക്രിസ്റ്റഫര്‍ ‍, റവ. ബെനഡിക്റ്റ് ആന്റണി, പാസ്റ്റര്‍ വില്‍സണ്‍ ജോസഫ്, പാസ്റ്റര്‍ ഷാന്‍ മാത്യു, ആനന്ദ് തോമസ്, സുഗന്ധി, റവ. സൈമണ്‍ എം.വി., റവ. ജോര്‍ജ്ജ് വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.