വിവാഹ കാഴ്ചപ്പാട് ബൈബിളിലൂടെ പങ്കുവെച്ച യുവതിയെ കത്തോലിക്കാ സ്കൂളില്‍നിന്നും പുറത്താക്കി

Breaking News Europe

വിവാഹ കാഴ്ചപ്പാട് ബൈബിളിലൂടെ പങ്കുവെച്ച യുവതിയെ കത്തോലിക്കാ സ്കൂളില്‍നിന്നും പുറത്താക്കി

ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ബൈബിള്‍ അടിസ്ഥാന വിവാഹ ജീവിതത്തെക്കുറിച്ച് പോസ്റ്റു ചെയ്ത ക്രിസ്ത്യന്‍ സോഷ്യല്‍ മീഡിയ അന്‍ഫ്ളുവന്‍സറും വിദ്യാഭ്യാസ വിദഗ്ദ്ധയുമായ യുവതിയെ വടക്കന്‍ ലണ്ടനിലെ സെന്റ് ആന്‍ഡ് കാത്തലിക് ഹൈസ്കൂള്‍ ഫോര്‍ ഗേള്‍സില്‍നിന്നും പുറത്താക്കി.

എന്‍ഫീല്‍ഡില്‍നിന്നുള്ള 37 കാരി ഗോഡെന്‍ സോയ്ഡിഗ് ആണ് നടപടി നേരിട്ടത്. തെറ്റായ പിരിച്ചുവിടല്‍, ഉപദ്രവം, വിവേചനം, തന്റെ മനുഷ്യാവകാശ ലംഘനം എന്നിവയ്ക്കെതിരായി നിയമ നടപടി സ്വീകരിച്ചു.

ക്രിസ്ത്യന്‍ ലീഗല്‍ സെന്ററിന്റെ പിന്തുണയോടെ സ്കൂളിലെ ഒരു പാസ്റ്ററല്‍ മാനേജരായ സോയ്ഡിഗിന് പരമ്പരാഗത വിവാഹത്തെയും ബൈബിള്‍ വിവാഹത്തെയും അടിസ്ഥാനമാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരുന്നു.

സോയ്ഡിഗിന്റെ കാഴ്ചപ്പാടിനെതിരായി ഒരു കുട്ടിയുടെ രക്ഷിതാവ് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സ്കൂള്‍ അധികാരികള്‍ ആശങ്കപ്പെടുകയും നടപടി എടുക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വിദ്യാര്‍ത്ഥികളെയല്ല, സ്ത്രീകളെ പ്രോത്സാഹിപ്പിക്കുവാനാണ് ലക്ഷ്യമിട്ടതെന്ന് സോയ്ഡിഗ് വാദിച്ചു. ലണ്ടനിലെ വെല്ലുവിളി നിറഞ്ഞ പ്രദേശത്ത് യുവതികളെ സഹായിക്കുന്നതുള്‍പ്പെടെ സ്കൂളിലെ തന്റെ പ്രവര്‍ത്തനത്തിനു പ്രശംസ നേടിയ വ്യക്തിയാണ് സോയ്ഡിഗ്.

തന്റെ ക്രിസ്തീയ വിശ്വാസം മൂലം അന്യായമായി പുറത്താക്കിയെന്ന് സൊയ്ഡിഗ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.