യൂഫ്രട്ടീസ് നദി വറ്റി വരളുന്നു; പ്രവചനം നിറവേറുന്നു

യൂഫ്രട്ടീസ് നദി വറ്റി വരളുന്നു; പ്രവചനം നിറവേറുന്നു

Breaking News Global Middle East

യൂഫ്രട്ടീസ് നദി വറ്റി വരളുന്നു; പ്രവചനം നിറവേറുന്നു

യൂഫ്രട്ടീസ് നദിയുടെ പല ഭാഗങ്ങളും വറ്റി വരളുന്നു. ഭാവിയില്‍ സംഭവിക്കാനുള്ള കാര്യങ്ങള്‍ ദൈവം തന്റെ ദാസന്മാരില്‍ക്കൂടി വെളിപ്പെടുത്തിയത് നിവര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ‍.

ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന (ഉല്‍പ്പത്തി 2:10-14) നദികളില്‍ ഒന്നായ ഫ്രാത്ത് ആണ് യൂഫ്രട്ടീസ് നദി. ഇത് ഇപ്പോള്‍ വറ്റി വരണ്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് യോഹന്നാനില്‍ക്കൂടി ദൈവം വെളിപ്പെടുത്തിയ പ്രവചനമാണ് നിറവേറിക്കൊണ്ടിരിക്കുന്നത്.

സിറിയയിലൂടെ ഒഴുകുന്ന യൂഫ്രട്ടീസ് നദി സിറിയയിലെ 50 ലക്ഷത്തിലധികം ആളുകളുടെ ജീവിത ആശ്രയമാണ്. യൂഫ്രട്ടീസ് നദി ഇരുകരകളിലെയും ആളുകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമവും സസ്യങ്ങള്‍ ഉണങ്ങിപ്പോകുന്നതും ജനത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദമായാണ് വരള്‍ച്ച ബാധിച്ചിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കൃഷിക്കും മീന്‍പിടിത്തത്തിനും ജനങ്ങള്‍ ഈ നദിയെ ആശ്രയിക്കുന്നു.

തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ചരിത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്നതുമായ നദികളില്‍ ഒന്നാണ് യൂഫ്രട്ടീസ് നദി. തൌറുസ് മലനിരകളില്‍നിന്നും ഉത്ഭവിക്കുന്ന യൂഫ്രട്ടീസ് സിറിയയിലൂടെ ഒഴുകി ഇന്നത്തെ ഇറാക്കിലെ ബസ്രയ്ക്ക് വടക്ക് അല്‍ ഖുര്‍ന എന്ന സ്ഥലത്ത് ടൈഗ്രീസില്‍ പതിക്കുന്നു. തുടര്‍ന്ന് ഷാത്തുല്‍ അറബ് എന്നറിയപ്പെടുന്ന നദി ഒടുവില്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ചെന്നു ചേരുകയാണ്.

വെളിപ്പാട് പുസ്തകത്തില്‍ 16-ാം അദ്ധ്യയത്തില്‍ യൂഫ്രട്ടീസ് നദിയ്ക്കു സംഭവിക്കുന്ന മാറ്റം വെളിപ്പെടുത്തിയിട്ടുണ്ട്. “ആറാമത്തവന്‍ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയില്‍ ഒഴിച്ചു, കിഴക്കുനിന്നു വരുന്ന രാജാക്കന്മാര്‍ക്ക് വഴി ഒരുങ്ങേണ്ടതിനു അതിലെ വെള്ളം വറ്റിപ്പോയി” (16:12). ഭാവിയില്‍ നടക്കുവാന്‍ പോകുന്ന മഹായുദ്ധത്തോടനുബന്ധിച്ച് യിസ്രായേലിനെ ആക്രമിക്കാനായി ശത്രു രാജ്യങ്ങള്‍ക്ക് വഴി ഒരുക്കുവാനാണ് യൂഫ്രട്ടീസ് നദി ഇപ്പോള്‍ പ്രകൃതിയാല്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്.