സ്വവര്‍ഗ്ഗ വിവാഹത്തിന് മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുമതി
മെക്സിക്കോസിറ്റി: മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വവര്‍ഗ്ഗവിവാഹത്തിനു അനുമതി നല്‍കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു.
ഇതിനായുള്ള നിയമ ഭേദഗതി ചെയ്യുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ 23 പേര്‍ അനുകൂലിച്ചു. 12 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. രണ്ടു പേര്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു.
അതിര്‍ത്തി സംസ്ഥാനമായ തമൌലിപാസിലെ നിയമ നിര്‍മ്മാതാക്കളാണ് സ്വര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാന്‍ വോട്ടെടുപ്പ് നടത്തിയത്. രാജ്യം മുഴുവന്‍ വര്‍ണ രാജിയില്‍ തിളങ്ങുകയാണ്. എല്ലാ ജനങ്ങളും അന്തസ്സോടെ ജീവിക്കുക സുപ്രീം കോടതി ജഡ്ജി അര്‍തുറോ സാല്‍ഡിവര്‍ വോട്ടെടുപ്പിനെ സ്വാഗതം ചെയ്തുകൊണ്ട ട്വിറ്റ് ചെയ്തു.
ദിവസങ്ങള്‍ക്കു മുമ്പ് തെക്കന്‍ സംസ്ഥാനമായ ഗുറേറോയില്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള നിയമ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കി. സ്വവര്‍ഗ്ഗ വിവാഹം തടയുന്ന സംസ്ഥാനത്തിന്റെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് 2015-ല്‍ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.
മെസ്കിക്കോയിലെ ജനസംഖ്യയില്‍ 82.2 ശതമാനം പേരും റോമന്‍ കത്തോലിക്കരാണ്. 5 ശതമാനം മറ്റ് സുവിശേഷീകരണ വിഭാഗം. 1.6 ശതമാനം പേര്‍ പെന്തക്കോസ്തു സഭാവിഭാഗവുമാണ്. 7.4 ശതമാനം പേര്‍ നിരീശ്വര വിശ്വാസികളോ മറ്റു മതങ്ങളില്‍ അല്ലാത്തവരോ ആണ്.

