കോവാക്സിന് കോവിഡ്ഷീല്‍ഡ് ബൂസ്റ്റര്‍ : ആറിരട്ടി ഫലപ്രദമെന്ന് പഠനം
കോവാക്സിന് രണ്ട് ഡോസുകള്‍ക്കു ശേഷം ബൂസ്റ്ററായി കോവിഡ് ഷില്‍ഡ് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമെന്ന് പഠനം. ഇത് ശരീരത്തിലെ ആന്റി ബോഡികളില്‍ ആറ് മടങ്ങ് വര്‍ദ്ധനയുണ്ടാക്കുമെന്ന് വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഡിസിജിഐയ്ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതേസമയം രണ്ടു ഡോസ് കോവിഡ് ഷീല്‍ഡ് ഉപയോഗിച്ചതിനുശേഷം കോവാക്സിന് ഉപയോഗിച്ചാല്‍ ആന്റി ബോഡിയുടെ വര്‍ദ്ധനവ് താരതമ്യേന കുറയുമെന്നും പഠനം പറയുന്നു.
ബൂസ്റ്റര്‍ ഡോസിനായി വാക്സിനുകള്‍ കലര്‍ത്തുന്നത് സംബന്ധിച്ച് ആദ്യത്തെ ശാസ്ത്രീയ പഠനമാണിത്. ബയോളജിക്കല്‍ -ഇയുടെ കോര്സെവാക്സ്, ഭാരത് ബയോടെക്കിന്റെ ഇന്ട്രാനാസില് വാക്സിന് , സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവാക്സ് എന്നിവ കലര്‍ത്തുന്നതിന്റെ ഫലവും പരിശോധിക്കുന്നുണ്ട്.

