പ്രാര്‍ത്ഥനയ്ക്കായി സ്വന്തം ശബ്ദത്തില്‍ എഐ ആപ്പുമായി മെഗാചര്‍ച്ച് പാസ്റ്റര്‍

പ്രാര്‍ത്ഥനയ്ക്കായി സ്വന്തം ശബ്ദത്തില്‍ എഐ ആപ്പുമായി മെഗാചര്‍ച്ച് പാസ്റ്റര്‍

Breaking News USA

പ്രാര്‍ത്ഥനയ്ക്കായി സ്വന്തം ശബ്ദത്തില്‍ എഐ ആപ്പുമായി മെഗാചര്‍ച്ച് പാസ്റ്റര്‍

യു.എസിലെ സൌത്ത് കരോലിനയിലെ ഗ്രീന്‍ എല്ലിലുള്ള മെഗാചര്‍ച്ചായ റിഡംപ്ഷന്‍ വേള്‍ഡ് ഔട്ട്റീച്ച് സെന്ററിലെ സീനിയര്‍ പാസ്റ്ററായ റോണ്‍ കാര്‍പെന്റര്‍ വിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള തന്റെ എഐ ജനറേറ്റഡ് ആപ്പ് സൃഷ്ടിച്ചത്, ഒരാള്‍ക്ക് രോഗമുണ്ടായാല്‍ പ്രാര്‍ത്ഥനയ്ക്കായി ആപ്പില്‍ സമീപിക്കുകയും ചെയ്യുമ്പോള്‍ മറുപടിയായി പാസ്റ്ററുടെ എഐ ആപ്പ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും.

ഇദ്ദേഹത്തിന്റെ ശബ്ദത്തില്‍, ഹേയ് നിങ്ങള്‍ക്ക് സുഖമില്ലെന്ന് കേട്ടതില്‍ ഖേദിക്കുന്നു നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ ഒരു നിമിഷം തയ്യാറാകാം. സ്വര്‍ഗ്ഗസ്ഥനായ പിതാവേ നീ ഞങ്ങളെ അറിയുകയും ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്തതിന് ഞാന്‍ നന്ദി പറയുന്നു. ഇപ്പോള്‍ ഞാന്‍ എന്റെ ഈ സുഹൃത്തിനെ അങ്ങയിലേക്ക് ഉയര്‍ത്തുന്നു.

അങ്ങയുടെ രോഗശാന്തി സ്പര്‍ശം ഉണ്ടാകാനും ഞാന്‍ അപേക്ഷിക്കുന്നു. എഐ പ്രാര്‍ത്ഥനയില്‍ സഹായിക്കുന്നു. വണ്‍ ഓണ്‍ വണ്‍ എന്ന പേരിലുള്ള ആപ്പില്‍ ആര്‍ക്കും കയറാവുന്നതാണ്. പാസ്റ്ററോട് ചേദ്യങ്ങള്‍ ചോദിക്കാനും സംവാദിക്കാനും പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അവതരിപ്പിക്കാനും സൌകര്യമുണ്ട്.

എല്ലാ പശ്ചാത്തലത്തിലും, വംശത്തിലും, ജീവിതത്തിന്റെ ചുറ്റുപാടിലുമുള്ള ആളുകള്‍ സമൂഹത്തിന്റെയും ലക്ഷ്യത്തിന്റെയും ഒരു സ്ഥലത്ത് ഒത്തു ചേരുന്ന ഒരു സവിശേഷ സ്ഥലം എന്നാണ് ആപ്പിനെക്കുറിച്ച് കാര്‍പെന്റര്‍ പറയുന്നത്.

20,000 ത്തിലധികം അംഗങ്ങളുള്ള തന്റെ സഭയില്‍ എല്ലാവരുമായി ഒറ്റയ്ക്ക് മീറ്റിംഗുകള്‍ക്ക് സമയം കണ്ടെത്താന്‍ കഴിയില്ല എന്ന ന്യായവും കാര്‍പെന്റര്‍ പറയുന്നുണ്ട്.

അതുകൊണ്ട് വിശ്വാസികള്‍ക്ക് പ്രതിമാസം 49 ഡോളര്‍ എന്ന നിരക്കില്‍ തന്റെ എഐ പ്രാര്‍ത്ഥനാ സേവനം 24 മണിക്കൂറും ലഭ്യമാണ്. അപ്പ് ഓണ്‍ ആയാല്‍ സ്ക്രീനില്‍ റോണ്‍ കാര്‍പെന്ററുടെ മുഖം തെളിയുന്നു.

തുടര്‍ന്ന് അദ്ദേഹത്തിന്റെ എഐ ശബ്ദമാണ് കേള്‍ക്കുക. 30 വര്‍ഷമായി സഭാ ശുശ്രൂഷ ചെയ്യുന്നു കാര്‍പെന്റര്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.