മാതൃ രാജ്യത്തേക്കുള്ള 1,00,000-ാമത്തെ കുടിയേറ്റക്കാരനെ സ്വാഗതം ചെയ്ത് യിസ്രായേല്‍
യെരുശലേം: 2002-ല്‍ സ്ഥാപിതമായതിനുശേഷം നെഫെഷ്ബി നെഫെഷ് അതിന്റെ 1,00,000-മത് വടക്കേ അമേരിക്കന്‍ കുടിയേറ്റക്കാരന്റെ മാതൃരാജ്യത്തേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചു.
ഇതൊരു നാഴികക്കല്ലാണ്. ഈ നാഴികക്കല്ലിന്റെ സ്മരണയ്ക്കായി യിസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സാഗ് കുടിയേറ്റക്കാരായി വന്ന കുടുംബത്തെ സ്വീകരിച്ചു.
യിസ്രായേലിന്റെ അലിയ്യയും ഇന്റഗ്രേഷന്‍ മന്ത്രിയുമായ ഒഫിര്‍ സോഫര്‍, നെഹെഷ്ബി നെഫെഷ് സഹ സ്ഥാപകരായ റാബി യെഹോഷുവ ഫാസ്, ടോണിനെല്‍ ഡാര്‍ട്ട് എന്നിവര്‍ക്കൊപ്പം പ്രസിഡന്റിന്റെ വസതിയിലേക്ക് സ്വാഗതം ചെയ്തു.
അമേരിക്കന്‍ കുടുംബമായ ജെഫ്രി ഡഗ്ളസും, അനാര ഡഗ്ളസും അവരുടെ മൂന്ന് മക്കളായ നഥനിയേല്‍ (10) ഹാലി (9), എമിലിയ (6) എന്നിവരോടൊപ്പം യിസ്രായേലിലേക്ക് നേരത്തെ വന്നിരുന്നു.
അന്നു തീരുമാനിച്ചതാണ് സ്വന്തം മാതൃരാജ്യത്ത് താമസിക്കുക എന്ന സ്വപ്നം.
ഡഗ്ളസ് കുടുംബം കൂടി യിസ്രായേലിലേക്ക് വന്നതോടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ ചിതറിക്കിടക്കുന്ന മറ്റ് യഹൂദര്‍ക്ക് ഒരു പ്രചോദനമാണെന്ന് യിസ്രായേല്‍ പ്രസിഡന്റ് പറഞ്ഞു.

