ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത വരുന്നു, ലോകത്ത് ആദ്യത്തെ സൂപ്പര്‍സോണിക് വിമാനം
ന്യുയോര്‍ക്ക്: സഞ്ചാരികളെ വിസ്മയിപ്പിച്ചുകൊണ്ട് വെറും 80 മിനിറ്റുകള്‍കൊണ്ട് ലണ്ടനില്‍നിന്ന് ന്യുയോര്‍ക്കിലേക്ക് കുതിക്കാന്‍ കഴിയുന്ന ഹൈപ്പര്‍ സ്റ്റിങ് എന്ന സൂപ്പര്‍ സോണിക് എയര്‍ക്രാഫ്റ്റിനെയാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്.
ലോകത്തിലെ ആദ്യത്തെ കൊമേഴ്സല്‍ പാസഞ്ചര്‍ സൂപ്പര്‍ സോണിക് ജെറ്റായ കോണ്‍കോര്‍ഡിനേക്കാള്‍ ഏകദേശം ഇരട്ടി വേഗത്തില്‍ ഹൈപ്പര്‍ സ്റ്റിങ് പറക്കും.
കോണ്‍കോര്‍ഡ് ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്. 328 അടി നീളവും 168 അടി വീതിയുമുള്ള ഹൈപ്പര്‍ സ്റ്റിങ്ങിന് 170 പേരെ വഹിച്ചുകൊണ്ട് മണിക്കൂറില്‍ 4001 കിലോമീറ്റര്‍ വേഗത്തില്‍ (ശ്ബദത്തിന്റെ മൂന്നിരട്ടി വേഗത) സഞ്ചരിക്കാന്‍ കഴിയുമെന്ന് യു.എസ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യുയോര്‍ക്കിനും ലണ്ടനും ഇടയിലുള്ള 5,570 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ വിമാനത്തിന് ഒന്നര മണിക്കൂര്‍ താഴെമാത്രം മതിയാകുമെന്നാണ് വസ്തുത. ബോയിംഗ് 777-ന് സാധാരണ ഗതിയില്‍ അത്രയും ദൂരം പിന്നിടാന്‍ 8 മണിക്കൂര്‍ വേണം. പക്ഷം സൂപ്പര്‍ സോണിക് ജെറ്റ് പറത്തുന്നതിന് ഏറെ വെല്ലുവിളികളുമുണ്ട്.
നിയമപരമായ അംഗീകാരം, സുരക്ഷാ പ്രശ്നങ്ങള്‍ , പ്രവര്‍ത്തന ചിലവുകള്‍ തുടങ്ങിയ നൂലാമാലകള്‍ക്ക് പുറമേ സൂപ്പര്‍സോണിക് വിമാനം വലിയ പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. അതിവേഗ വിമാനത്തിന്റെ എഞ്ചിനുകളുടെ ശബ്ദ കോലാഹലം ക്യാബിനകവും പ്രകമ്പനം കൊള്ളിക്കും.
കൂടാതെ ഇവയ്ക്ക് ധാരാളം ഇന്ധന ചിലവും ഉണ്ട്. വിമാനങ്ങള്‍ പറന്നുയരുമ്പോള്‍ ഉണ്ടാകുന്ന സ്ഫോടകാത്മകമായ ശബ്ദമാണ് സോണിക് ബൂം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ശബ്ദാഘാതത്തിന് കെട്ടിടങ്ങളെ കുലുക്കുവാന്‍ ശേഷിയുണ്ട്. ഏറ്റവും വലിയ വെല്ലുവിളി ഇതുതന്നെയാണ്.
ശബ്ദ മലിനീകരണം മൂലം ഇത്തരം വിമാനങ്ങളുടെ സഞ്ചാര പാതകള്‍ വെള്ളത്തിനു മുകളിലൂടെ മാത്രമാക്കി ചുരുക്കിയതും എടുത്തു പറയേണ്ട പ്രത്യേകതയാണ്. സ്പാനിഷ് ഡിസൈനര്‍ ഓസ്കാര്‍ വിനല്‍സ്രാണ് ഈ വിമാനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 170 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും.

