സുവിശേഷം പ്രസംഗിച്ചതിനു അറസ്റ്റ്: ചിക്കാഗോ നഗരത്തിനെതിരെ മതസ്വാതന്ത്ര്യ സംഘടന കേസ് നല്‍കി

സുവിശേഷം പ്രസംഗിച്ചതിനു അറസ്റ്റ്: ചിക്കാഗോ നഗരത്തിനെതിരെ മതസ്വാതന്ത്ര്യ സംഘടന കേസ് നല്‍കി

Breaking News USA

സുവിശേഷം പ്രസംഗിച്ചതിനു അറസ്റ്റ്: ചിക്കാഗോ നഗരത്തിനെതിരെ മതസ്വാതന്ത്ര്യ സംഘടന കേസ് നല്‍കി.

സുവിശേഷം പങ്കുവെച്ചതിന് ക്രിസ്ത്യന്‍ തെരുവ് പ്രസംഗകരെ ഭരണഘടനാ വിരുദ്ധമായി അറസ്റ്റു ചെയ്തതിന് ചിക്കാഗോ നഗരത്തിനെതിരെ മതസ്വാതന്ത്ര്യത്തിനായി വാദിക്കുന്ന സംഘടന കേസ് ഫയല്‍ ചെയ്തു.

ചിക്കാഗോ നഗരത്തില്‍ സുവിശേഷം പ്രസംഗിച്ച ബ്രെറ്റ് റായോയ്ക്കും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളായ റീത്തക്, പെരസ് എന്നിവരുമാണ് അറസ്റ്റിലായത്.

സുവിശേഷകര്‍ക്ക് നീതി ലഭിക്കാനായി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് ആണ് കേസ് ഫയല്‍ ചെയ്തതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ചിക്കാഗോ ഡൌണ്‍ടൌണിലെ ഒരു പൊതു പാര്‍ക്കായ മില്ലേനിയം പാര്‍ക്കിനു സമീപം പ്രസംഗിക്കുന്നതിനിടെയാണ് റായോയെ അറസ്റ്റു ചെയ്ത് കുറ്റം ചുമത്തിയത്.

ഇവിടെ ധാരാളം സന്ദര്‍ശകരും പൊതുയോഗങ്ങളും ഉള്‍പ്പെടുന്നതാണ്. സംഭവത്തിന്റെ സാഹചര്യങ്ങള്‍ കാണിക്കുന്ന വീഡിയോ തെളിവുകള്‍ ഹാജരാക്കിയശേഷം വിചാരണയ്ക്കു മുമ്പ് അദ്ദേഹത്തിന്റെ കേസ് തള്ളിക്കളഞ്ഞു.

ഇതിനു ദിവസങ്ങള്‍ക്കുശേഷം ചിക്കാഗോ പോലീസ് റീത്തിക്കിനെയും പെരസിനെയും ഒരേ സ്ഥലത്തുവച്ച് സമാനമായ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്തു.

ചിക്കാഗോയിലെ ശബ്ദ ആംപ്ളിഫിക്കേഷന്‍ ലംഘിക്കുന്നുണ്ടോ എന്ന് അധികൃതര്‍ നിര്‍ണ്ണയിച്ചിട്ടില്ലാത്തപ്പോള്‍ പോലും ശബ്ദ ആപ്ളിഫിക്കേഷന്‍ ഉപയോഗിക്കുന്ന തെരുവ് പ്രസംഗകരെ അറസ്റ്റു ചെയ്യുന്ന നയം നഗരം സ്വീകരിച്ചിട്ടുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ശബ്ദ പരിധിയുടെ അളവ് അളക്കാതെ തന്നെ പ്രസംഗകരെ ഉടന്‍ അറസ്റ്റു ചെയ്തുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.