യു.എ.ഇ.യില്‍ തുല്യ ജോലിക്ക് സ്ത്രീക്കും പുരുഷനും ഒരേ വേതനം

യു.എ.ഇ.യില്‍ തുല്യ ജോലിക്ക് സ്ത്രീക്കും പുരുഷനും ഒരേ വേതനം

Breaking News USA

യു.എ.ഇ.യില്‍ തുല്യ ജോലിക്ക് സ്ത്രീക്കും പുരുഷനും ഒരേ വേതനം
അബുദാബി: യു.എ.ഇ.യില്‍ തുല്യ ജോലിക്ക് സ്ത്രീക്കും പുരുഷനും ഒരേ വേതനം നല്‍കണമെന്ന ഉത്തരവ് യു.എ.ഇ. പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ പുറത്തിറക്കി.

യു.എ.ഇ. ഫെഡറല്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലും സ്ത്രീക്കും പുരുഷനും തുല്യ വേതനം എന്ന ഉത്തരവാണ് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 25 മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും.

ലിംഗ സമത്വം ഉറപ്പാക്കുകയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും വേതനവും എല്ലാവര്‍ക്കും ഉരപ്പാക്കി തുല്യ നീതി സംരക്ഷിക്കുകയും ചെയ്യുക എന്ന ചരിത്ര പ്രധാനമായ ലക്ഷ്യമാണ് ഇതിലൂടെ യു.എ.ഇ. മുന്നോട്ടു വച്ചിട്ടുള്ളത്.

2020 ആഗസ്റ്റ് 25-ന് പുറത്തിറക്കിയ ഫെഡറല്‍ നിയമം 6-ല്‍ ആണ് വേതനം നല്‍കുന്ന കാര്യത്തിലും ലിംഗ സമത്വം ഉറപ്പാക്കുക എന്ന സുപ്രധാന ആശയം മുന്നോട്ടു വച്ചത്. സാമൂഹിക നീതിയും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തി തൊഴില്‍ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി അഭിനന്ദാര്‍ഹമായ തൊഴില്‍ സാഹചര്യങ്ങളാണ് യു.എ.ഇ. ഉറപ്പാക്കുന്നത്.

തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍ നിരീക്ഷിക്കുന്നതിനും മറ്റും സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ഇപ്പോള്‍ നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ട്.