കോവിഡ് ചൈനീസ് നിര്‍മ്മിതമെന്ന് ഉറച്ച് വൈറോളജിസ്റ്റ്

കോവിഡ് ചൈനീസ് നിര്‍മ്മിതമെന്ന് ഉറച്ച് വൈറോളജിസ്റ്റ്

Breaking News USA

കോവിഡ് ചൈനീസ് നിര്‍മ്മിതമെന്ന് ഉറച്ച് വൈറോളജിസ്റ്റ്
ലോസ് ആഞ്ചലോസ്: കോവിഡ് 19 ചൈനീസ് ഭരണകൂടത്തിന്റെ അധീനതയിലുള്ള വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചത് തന്നെയാണെന്നും കോവിഡ് വ്യാപനം മറച്ചു വെയ്ക്കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കും വളരെ വലിയ പങ്കുണ്ടായിരുന്നു എന്നും വെളിപ്പെടുത്തി ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാന്‍ ‍.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ലോകാരോഗ്യ സംഘടനയ്ക്കെതിരായി ലീ പ്രസ്താവന നടത്തിയത്. കോവിഡ് വ്യാപനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കു വീഴ്ച സംഭവിച്ചുവെന്നു അമേരിക്ക തന്നെ നേരത്തെ ആരോപണം നടത്തിയിരുന്നു. കോവിഡ് പടര്‍ന്നു പിടിക്കുന്ന കാര്യം ചൈന മനഃപൂര്‍വ്വം മറച്ചുവെച്ചതായി ലീ ആരോപിച്ചിരുന്നു.

കോവിഡ് 19-നു കാരണമായ മാരകമായ കൊറോണ വൈറസ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ നിന്നാണെന്ന് പറഞ്ഞ ലീ ഇതിനെ സാധൂകരിക്കുന്ന ഏതാനും പഠന റിപ്പോര്‍ട്ടുകളും പുറത്തു വിട്ടിരുന്നു. കോവിഡിനു കാരണമായി സാര്‍സ്-കോവ്-2 വൈറസിനെ ആറുമാസം കൊണ്ടു ലാബറട്ടറിയിലെ അനുയോജ്യമായ അന്തരീക്ഷത്തില്‍ സൃഷ്ടിച്ചതാണെന്ന് ലീ അവകാശപ്പെടുന്നു.

കഴിഞ്ഞ ഡിസംബറില്‍ത്തന്നെ കോവിഡ് മനുഷ്യനില്‍നിന്നും മനുഷ്യനിലേക്ക് അതിവേഗം വ്യാപിച്ചുവെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഹോങ്കോങ്ങ് സ്കൂള്‍ ഓഫ് പബ്ളിക്ക് ഹെല്‍ത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ വിലക്കിയിരുന്നുവെന്നു ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ളിക്ക് ഹെല്‍ത്തിലെ മുന്‍ ഗവേഷകനായ ലീ പറയുന്നു.