വാഴപ്പിണ്ടി ജ്യൂസ് ഔഷധ സമൃദ്ധം

വാഴപ്പിണ്ടി ജ്യൂസ് ഔഷധ സമൃദ്ധം

Health

വാഴപ്പിണ്ടി ജ്യൂസ് ഔഷധ സമൃദ്ധം
പറമ്പിലെ വാഴക്കുല വെട്ടിയെടുത്താല്‍ പിന്നെ ബാക്കിയുള്ളതെല്ലാം തള്ളുകയാണ് പതിവ്. എന്നാല്‍ വാഴപ്പിണ്ടിയുടെ ഔഷധ ഗുണം പഴമക്കാര്‍ക്ക് നന്നായി അറിയാം.

ഒന്നാം തരം ഔഷധമാണ് വാഴപ്പിണ്ടി. ഇതിനെ കുറെക്കൂടി ഗൌരവത്തിലെടുത്താല്‍ വാഴപ്പിണ്ടി ജ്യൂസും ഉണ്ടാക്കാന്‍ കഴിയും. ഉള്ളി, വെളുത്തുള്ളി, ഉപ്പ് എന്നിവ ഒരുമിച്ച് വെള്ളം ചേര്‍ത്ത് വേവിച്ച് കുരുമുളകുപൊടി ചേര്‍ത്ത് ഉപയോഗിക്കാം.

വേവിച്ചെടുത്ത കഷണങ്ങള്‍ അരച്ച് കുറിക്കിയെടുക്കുന്നതും രുചികരമാണ്.
വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശം പുറന്തള്ളും. ദഹനക്രീയ സുഗമമാക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള നാരുകളും ഇതില്‍ ധാരാളമുണ്ട്.

വൃക്കയിലെ കല്ല്, അണുബാധ എന്നിവ തടയാന്‍ ഔഷധമായും വാഴപ്പിണ്ടി സൂപ്പ് ഉപയോഗിക്കാം. കലോറി വളരെ കുറവാണ്. ശരീരത്തിലെ മെറ്റബോളിസം വര്‍ഡദ്ധിപ്പിക്കും. ഭാരം കുറയ്ക്കും.

ഇതിലെ വിറ്റാമിന്‍ ബി6, ഇരുമ്പ് എന്നിവ രക്തത്തിലെ ഹിമോഗ്ളോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും. പൊട്ടാസ്യം, കൊളസ്ട്രോള്‍ ‍, രക്ത സമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കുന്നു. അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയുള്ളവര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വാഴപ്പിണ്ടി ജ്യൂസ് ഉപയോഗിക്കുന്നത് രോഗശമനം നല്‍കും.