കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണ സാധനങ്ങള്‍
കണ്ണിന്റെ കാഴ്ച മങ്ങിയാല്‍ നമ്മുടെ ജീവിതം മുന്നോട്ടു നയിക്കാന്‍ പ്രയാസമാണ്. കാഴ്ച ശക്തി ലഭിക്കാനായി ഇന്നു ഹൈടെക് ആശുപത്രികള്‍ കയറി ഇറങ്ങുന്നതു സര്‍വ്വ സാധാരണമാണ്.
ആയിരക്കണക്കിനു രൂപാ മുടക്കിയാണ് നമ്മള്‍ കണ്ണിനെ സംരക്ഷിക്കാനായി പുറപ്പെടുന്നത്. എന്നാല്‍ നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ട് പരിഹാര മാര്‍ഗ്ഗങ്ങള്‍ . ലൂട്ടെയ്ന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനിടയാകും. ചീര, കാബേജ്, ബ്രോക്കോളി, മുളപ്പിച്ചവ എന്നിവയിലൊക്കെ ലൂട്ടെയിന്‍ അടങ്ങിയിട്ടുണ്ട്.
ആന്റി ഓക്സിഡന്റുകളടങ്ങിയ ഭക്ഷണം കാഴ്ച ശക്തി സംരക്ഷിക്കും. കണ്ണിന് ഏറ്റവും ആവശ്യമായ ഒമേഗാ ത്രീ ഫാറ്റി ആസിഡുകള്‍ക്ക് ലഭ്യത കൂടുതലുള്ളവയാണ് ഏറ്റവും ഉത്തമമായ ആഹാര സാധനം. ഇതുകൂടാതെ ചണവിത്ത്, തൈര്, മുട്ട എന്നിവയില്‍ നിന്നും ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം ലഭിക്കും.
അതുപോലെ സെലെനിയം അടങ്ങിയ ഭക്ഷണവും കഴിക്കണം. ചെമ്മീന്‍ , ചൂര, മത്തി, കരള്‍ , മുട്ട, ബീഫ് എന്നിവയിലൊക്കെ സെലനിയം അടങ്ങിയിട്ടുണ്ട്
. ബദാം പരിപ്പ്, വാല്‍നട്ട്, അരി, ധാന്യങ്ങള്‍ , പാല്‍ , തൈര്, ചീര എന്നിവയില്‍ വിറ്റാമിന്‍ ബി 2 അടങ്ങിയിട്ടുണ്ട്. ഇത് തിമിരത്തെ പ്രതിരോധിക്കും. മുരിങ്ങയിലയും അവക്കാഡോയും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും.