ശുഭാപ്തി വിശ്വാസമുണ്ടെങ്കില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുമെന്ന് ഗവേഷകര്‍
വാഷിംങ്ടണ്‍ : ജീവിതത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെങ്കില്‍ ഹൃദയാരോഗ്യാം മെച്ചപ്പെടുമെന്ന് ഗവേഷകര്‍ .
ജീവിതത്തെക്കുറിച്ച് നേര്‍ക്കാഴ്ചയുള്ളവരുടെ ഹൃദയം, അശുഭ ചിന്തകളുമായി നടക്കുന്നവരേക്കാള്‍ മെച്ചമായിരിക്കുമെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ശുഭാപ്തി വിശ്വാസം മൊത്തം ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നുവെങ്കിലും ഹൃദയത്തിനാണ് ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നതെന്ന് അമേരിക്കയിലെ ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം പ്രൊഫസര്‍ റോസ് ബെല്ലാ ഹെറോന്‍ഡന്‍ പറഞ്ഞു.
മുതിര്‍ന്ന 5,100 പേരിലെ ശുഭാപ്തിവിശ്വാസവും ഹൃദയാരോഗ്യവും പരിശോധിച്ചാണ് ഗവേഷക സംഘം ഇത് വിലയിരുത്തിയത്. പരിശോധനയ്ക്ക് വിധേയരായവരിലെ രക്തസമ്മര്‍ദ്ദം, ഭക്ഷണം കഴിക്കുന്നതിനു മുമ്പുള്ള രക്തത്തിലെ പ്ളാസ്മ, ഗ്ളൂക്കോസ്, കൊളസ്ട്രേള്‍ , ശാരീരിക ക്ഷമത, പുകയില ഉപയോഗം എന്നിവയെല്ലാം ഗവേഷക സംഘം പഠനവിധേയമാക്കിയിരുന്നു.

