നൈജറില്‍ ഷാര്‍ലി എബ്ദോ വിരുദ്ധര്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിച്ചു

Breaking News Global Middle East

നൈജറില്‍ ഷാര്‍ലി എബ്ദോ വിരുദ്ധര്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിച്ചു
സിണ്ടര്‍ ‍: പാരീസിലെ ഷാര്‍ലി എബ്ദോ വാരികയ്ക്കെതിരെ നൈജറില്‍ പ്രകടനം നടത്തിയ അക്രമാസക്തരായ മുസ്ളീം യാഥാസ്ഥീകര്‍ ക്രൈസ്തവ ആരാധനാലയങ്ങളും, കടകളും അഗ്നിക്കിരയാക്കി.

 

ജനുവരി 16ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് നൈജറിലെ പ്രമുഖ നഗരമായ സിണ്ടറില്‍ പ്രകടനം നടത്തിയ നൂറുകണക്കിനു പ്രക്ഷോഭകര്‍ ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീയിടുകയായിരുന്നു. അഞ്ചോളം ആരാധനാലയങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. നിരവധി കടകളും അഗ്നിക്കിരയായി. കടകളില്‍നിന്ന് പണവും സാധനങ്ങളും കൊള്ളയടിച്ചതായും ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു. ജനുവരി 16 കറുത്ത വെള്ളിയാഴ്ചയായിരുന്നുവെന്ന് ഒരു വ്യാപാരി പറഞ്ഞു. നൈജര്‍ ഒരു മതേതര രാഷ്ട്രമാണ്.

 

ക്രൈസ്തവ മുസ്ളീംങ്ങള്‍ പൊതുവേ സമാധാനപരമായി കഴിയുന്ന രാജ്യം. 1990കളിലാണ് രാജ്യത്ത് മുസ്ളീം മതമൌലിക ശക്തികള്‍ തലപൊക്കിത്തുടങ്ങിയത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ തീവ്രവാദിസംഘടനകളായ ബോക്കോഹറാം, അല്‍ഖ്വയ്ദ എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഉണ്ട്.

1 thought on “നൈജറില്‍ ഷാര്‍ലി എബ്ദോ വിരുദ്ധര്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിച്ചു

Leave a Reply

Your email address will not be published.