മുലപ്പാലിലും പ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

മുലപ്പാലിലും പ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

Breaking News Health

മുലപ്പാലിലും പ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം
റോം: ഏറ്റവും ശുദ്ധമായ ഭക്ഷ്യവസ്തുവെന്ന് കരുതിയിരുന്ന മുലപ്പാലിലും മൈക്രോപ്ളാസ്റ്റിക്കിന്റെ സാന്നിദ്ധ്യമെന്ന് ഗവേഷകര്‍ ‍.

ഒരു സംഘം ഇറ്റാലിയന്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ‍. നേരത്തെ രക്തത്തിലും പശുവിന്‍ പാലിലും കുപ്പിപ്പാലിലും മൈക്രോപ്ളാസ്റ്റിക്കിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

മുലപ്പാലിലെ പ്ളാസ്റ്റിക് സാന്നിദ്ധ്യം ശിശുക്കളുടെ ആരോഗ്യത്തെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം.

പ്രസവം കഴിഞ്ഞ് ഒരാഴ്ച മാത്രം പിന്നിട്ട ആരോഗ്യവതിയായ 34 അമ്മമാരില്‍ നിന്നാണ് മുലപ്പാല്‍ സാമ്പിള്‍ ശേഖരിച്ചത്. ഭൂരിഭാഗം സ്ത്രീകളിലും പ്ളാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.

മുലപ്പാലിന്റെ ഗുണങ്ങളേക്കാള്‍ ദോഷങ്ങളുണ്ടായേക്കാവുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളതെന്ന് ഗവേഷക സംഘത്തിന്റെ മേധാവി ഡോ. വാലന്റീന നൊഡാര്‍സെറ്റഫനോ പറഞ്ഞു.

ആവശ്യമെങ്കില്‍ മുലപ്പാല്‍ നല്‍കുന്നതിനു നിയന്ത്രം ഏര്‍പ്പെടുത്തെണമെന്നും മലിനീകരണം തടയുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുണമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പോളിമെര്‍സ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

പോളിമെനിന്‍ ‍, പിവിസി, പോളിപ്രൊപിലിന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പ്ളാസ്റ്റിക്കിന്റെ അംശങ്ങളാണ് കണ്ടെത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.